CrimeHome-bannerKeralaNews

തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ വര്‍ഷങ്ങളായി പീഡിപ്പിച്ചുകൊണ്ടിരുന്ന പിതാവും പിതൃസഹോദരനും അറസ്റ്റില്‍

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍മക്കളെ വര്‍ഷങ്ങളായി പീഡിപ്പിച്ച കേസില്‍ പിതാവും പിതൃസഹോദരനും ബന്ധുവും സുഹൃത്തും അറസ്റ്റില്‍. മക്കളെ ഒരു വര്‍ഷമായി ഇവര്‍ പീഡിപ്പിക്കുകയായിരുന്നുവന്നാണ് കേസ്. 60 വയസ്സുള്ള അച്ഛന്റെ ഒത്താശയോടെയാണ് 47ഉം 44ഉം 40ഉം വയസ്സുള്ള മറ്റുള്ളവരും പീഡിപ്പിച്ചിരുന്നതെന്ന് കല്ലമ്പലം പോലീസ് പറഞ്ഞു.

പീഡനം സഹിക്കാതായതോടെ മൂത്തകുട്ടി നാവായിക്കുളം പഞ്ചായത്തിലെ വനിതാവാര്‍ഡ് അംഗത്തെ വിവരമറിയിക്കുകയായിരുന്നു. അപ്പോഴാണ് ഒപ്പം താമസിക്കുകായിരുന്ന അമ്മയും വിവരമറിയുന്ന്. വാര്‍ഡ് അംഗം സംഭവം പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും തുടര്‍ന്ന് കല്ലമ്പലം സിഐ:രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ അറസ്റ്റു ചെയ്യുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button