നമ്മുടെ കുട്ടികള്‍ നമ്മളെ കണ്ടാണ് പഠിക്കുന്നത്; വസ്ത്രധാരണത്തെ പറ്റി തുറന്നു പറച്ചിലുകള്‍ നടത്തുമ്പോള്‍ മക്കളെക്കൂടി ഓര്‍ക്കുക.അമൃതയ്ക്ക് ഒളിയമ്പെയ്ത് ബാല

കൊച്ചി:സോഷ്യൽ മീഡിയയിൽ താരങ്ങളുടെ വസ്ത്ര ധാരണം പലപ്പോഴും ചർച്ചയാകാറുണ്ട്. ചിലപ്പോൾ അതിന്റെ പേരിൽ സൈബർ സദാചാരവാദികൾ വിമർശനം ഉന്നയിക്കാറുണ്ട്. എന്നാൽ തങ്ങളുടെ വസ്‌ത്രധാരണത്തെ പറ്റി തുറന്നുപറച്ചിലുകള്‍ നടത്തുമ്ബോള്‍ മക്കളെ കൂടി ഓര്‍ക്കണമെന്ന് നടന്‍ ബാല. പുതിയതായി തുടങ്ങിയ തന്റെ യൂ ട്യൂബ് ചാനലിലൂടെയായിരുന്നു താരത്തിന്റെ അഭിപ്രായം പങ്കുവയ്ക്കൽ. അമ്മയുടെ ജനറല്‍ സെക്രട്ടറി കൂടിയായ നടന്‍ ഇടവേള ബാബുവിന്റെ കൂടെ ബാല നടത്തിയ ഇന്റര്‍വ്യൂവിലാണ് ബാല മനസ്സ് തുറന്നത്.

”തങ്ങളുടെ വസ്ത്രധാരണത്തെ പറ്റി തുറന്നു പറച്ചിലുകള്‍ നടത്തുമ്ബോള്‍ മക്കളെക്കൂടി ഓര്‍ക്കുക. ഒരു മരണവീട്ടില്‍ പോകുമ്ബോള്‍ അവിടത്തെ ചുറ്റുപാട്,മറ്റുള്ളവരുടെ മാനസിക നില എന്നിവയെല്ലാം കണക്കിലെടുത്തല്ലെ വസ്‌ത്രം ധരിക്കുന്നത്. ചിലര്‍ മീഡിയയില്‍ കയറി നിന്ന് ഞാന്‍ വസ്ത്രം ധരിക്കും ചിലപ്പോ അതില്ലാതേയും പോകും, കാണേണ്ടവര്‍ കാണൂ, അല്ലാത്തവര്‍ മാറി നില്‍ക്കൂ എന്നൊക്കെ പറയുമ്ബോള്‍ നമ്മുടെ മക്കള്‍ നമ്മളെയാണ് കണ്ടു പഠിക്കുന്നത് എന്നോര്‍ക്കണം.

നമ്മുടെ കുട്ടികള്‍ മാത്രമല്ല, പുറത്തിരിക്കുന്ന അയല്‍ക്കാരും സുഹൃത്തുക്കളും എല്ലാം ശ്രദ്ധിക്കും. പെട്ടെന്ന് ശ്രദ്ധിക്കപ്പെടുന്നവര്‍ക്ക് ഉത്തരവാദിത്തവും കൂടുതലാണ്.സംസാരിക്കുന്ന വാക്കുകള്‍ സൂക്ഷിച്ചു വേണം, ചെയ്യുന്നത് ശരിയായി ചെയ്യണം, എല്ലാത്തിനോടും ഒരു ബഹുമാനം വേണം.സ്ത്രീകളെ, പ്രത്യേകിച്ച്‌ തന്റെ അമ്മ, സഹോദരി എന്നിവരെ താന്‍ ഒട്ടേറെ ബഹുമാനിക്കുന്ന വ്യക്തിയാണ് താൻ.” ബാല പറഞ്ഞു.

ബാലയുടെ മുന്‍ ഭാര്യ അമൃത സുരേഷ് മോഡേണ്‍ വസ്ത്രങ്ങള്‍ ധരിച്ചുള്ള ഗ്ലാമര്‍ ഫോട്ടോഷൂട്ട് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബാലയുടെ വിമര്‍ശനമെന്നത് ശ്രദ്ധേയമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News