‘ലാലേട്ടനെ ഞാനാണ് പരിചയപ്പെടുത്തിയത്’; മോന്‍സനുമായുള്ള ബാലയുടെ അഭിമുഖം

കൊച്ചി: പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കലുമായി നടന്‍ ബാലയ്ക്ക് ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെ ബാലയുടെ യുട്യൂബ് ചാനലിലെ അഭിമുഖവും വൈറല്‍. മോന്‍സണ്‍ തന്റെ അയല്‍ക്കാരനും സഹോദര തുല്യനുമാണെന്ന പുകഴ്ത്തലുമായാണ് ബാലയുടെ മോന്‍സണുമായുള്ള അഭിമുഖം തുടങ്ങുന്നത്.

മോന്‍സന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായാണ് അദ്ദേഹവുമായി സൗഹൃദത്തിലായത്. നടന്‍ മോഹന്‍ലാലിന് പുരാവസ്തു കളക്ഷന്‍സ് വലിയ ഇഷ്ടമായതിനാല്‍ മോന്‍സനെ താനാണ് അദ്ദേഹത്തിന് പരിചയപ്പെടുത്തിക്കൊടുത്തതെന്നും ബാല പറയുന്നു.

ബാലയും സഹോദരനും പുതിയതായി നിര്‍മിക്കുന്ന രജനികാന്ത് ചിത്രത്തില്‍ തനിക്കൊരു ചെറിയ വേഷം നല്‍കാമെന്ന് പറഞ്ഞിട്ടുണ്ടെന്ന് മോന്‍സണും വ്യക്തമാക്കുന്നുണ്ട്. മൈസൂര്‍ മഹാരാജാവ് നരസിംഹ വൊഡയാറുമായുള്ള സൗഹൃദത്തില്‍ നിന്നാണ് തനിക്ക് പുരാവസ്തു ശേഖരമെന്ന ഭ്രമം തുടങ്ങിയതെന്നും മോന്‍സണ്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News