24.1 C
Kottayam
Friday, June 5, 2026

നിക്ഷേപകരുടെ മുന്നിൽ പൊട്ടിക്കരഞ്ഞ് ബൈജു രവീന്ദ്രൻ;അടച്ചുപൂട്ടൽ ഭീഷണിയിൽ ബൈജൂസ് ആപ്പ്

Must read

മുംബൈ:പ്രമുഖ എഡ്യുക്കേഷണല്‍ ടെക് കമ്പനിയായ ബൈജൂസ് ആപ്പ് കനത്ത സാമ്പത്തിക ബാധ്യത നേരിടുന്നതായി റിപ്പോർട്ട്. ബാധ്യതകളെ തുടർന്ന് ബാം​ഗ്ലൂരിൽ ഉണ്ടായിരുന്ന വലിയ ഓഫീസുകൾ അടുത്തിടെ ബൈജൂസ് ഒഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിന് പുറമെ നിരവധി ജീവനക്കാരെ പിരിച്ചുവിട്ടതായും ഈ റിപ്പോർട്ടുകൾ പറയുന്നു.

ബാം​ഗ്ലൂരിലെ കല്യാണി ടെക് പാര്‍ക്കിലെ ഓഫീസ് ആണ് ബൈജൂസ് ഒഴിഞ്ഞത്. ഇതിന് പുറമെ വേറെയും രണ്ട് ഓഫീസുകൾ ബൈജൂസിന് ബാംഗളൂരുവിൽ ഉണ്ട്. കല്യാണി ടെകിലെ ഓഫീസിൽ ഉണ്ടായിരുന്ന ജീവനക്കാരോട് മറ്റ് ഓഫീസുകളിലേക്ക് മാറാനോ വർക്ക് ഫ്രം ഹോം ഉപയോ​ഗിക്കാനോ ആണ് നൽകിയിരിക്കുന്ന നിർദേശം. മണികൺട്രോൾ എന്ന ബിസിനസ് മാ​ഗസീനാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

സാമ്പത്തിക ബാധ്യത മറികടക്കാനായി ദൂബായിൽ നിന്ന് 100 കോടി ഡോളര്‍ സമാഹരിക്കാൻ വിളിച്ചു ചേർത്ത യോ​ഗവും വിജയം കണ്ടില്ല. യോ​ഗത്തിൽ നിക്ഷേപകരുടെ മുന്നിൽ വെച്ച് ബൈജു രവീന്ദ്രൻ പൊട്ടിക്കരഞ്ഞതായും റിപ്പോർട്ടുകൾ ഉണ്ട്. ഇക്വിറ്റി ഫണ്ട് സമാഹരണം അനിശ്ചിതത്വത്തിലായതിനെ തുടർന്നായിരുന്നു ബൈജുവിന് കരയേണ്ടി വന്നത്. 2020 – 2021 സാമ്പത്തിക വർഷത്തിൽ മാത്രം 4,588 കോടി രൂപയുടെ നഷ്ടം കമ്പനി നേരിട്ടിരുന്നു.

പിന്നീടുള്ള വർഷങ്ങളിലും നഷ്ടം നേരിട്ടെങ്കിലും ഇതിന്റെ കണക്കുകൾ കമ്പനി പുറത്തു വിട്ടിട്ടില്ല. ബൈജൂസിന്റെ ഓഡിറ്റർ സ്ഥാനത്തു നിന്ന് ബഹുരാഷ്ട കമ്പനിയായ ഡിലോയിറ്റും പിന്മാറിയതാണ് ബൈജൂസിന്റെ സാമ്പത്തിക ബാധ്യത ആരംഭിച്ചത്. 2015ൽ ആയിരുന്നു ബൈജു രവീന്ദ്രൻ ബൈജൂസ് ആപ്പ് എന്ന ലേർണിം​ഗ് ആപ്പുമായി മുന്നോട്ട് വന്നത്. അധികം വൈകാതെ തന്നെ ആപ്പ് ജനശ്രദ്ധ പിടിച്ചുപറ്റി. പിന്നാലെ വൻ കുതിച്ചുച്ചാട്ടമായിരുന്നു കമ്പനി കാഴ്ച വെച്ചത്.

- Advertisement -
അടച്ചുപൂട്ടൽ ഭീഷണിയിൽ ബൈജൂസ് ആപ്പ്

ഇതോടെ മാർക്ക് സക്കർബർ​ഗ് അടക്കം നിരവധി വമ്പന്മാർ ബൈജൂസിൽ നിക്ഷേപിക്കാൻ തയ്യാറായിരുന്നു. ഇടക്ക് വെച്ച് സാമ്പത്തികമായി താഴ്ന്നുപോയെങ്കിലും കൊറോണ കാലത്ത് ലോക്ഡൗൺ വന്നതോടെ വീഡിയോ ലേർണിം​ഗിന് പ്രാധാന്യം കൂടി. ഇതോടെ കമ്പനിയിലേക്ക് വലിയ രീതിയിൽ നിക്ഷേപം വീണ്ടും ഒഴുകിയെത്തി. ഇതിന്റെ പിൻബലത്തിൽ വലിയ വായ്പകൾ എടുക്കാനും ബൈജൂസ് തയ്യാറായി. എന്നാൽ പിന്നീട് സ്കൂളുകൾ തുറന്നതോടെ വരുമാനം കുറഞ്ഞു.

- Advertisement -

ഇതോടെ എടുത്ത വായ്പകൾ തിരിച്ചടക്കാൻ അടക്കാൻ പറ്റാത്ത സാഹചര്യവും വന്നു. ഇതിനിടെ കൂടുതൽ നിക്ഷേപകരെ ലഭിക്കാനായി വരുമാനം ഉയർത്തിക്കാണിച്ചതും കമ്പനിക്ക് തിരിച്ചടിയായി. പിന്നാലെ വിദേശ പണമിടപാടുകളുടെ പേരിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ബൈജൂസിനെതിരെ നിലപാട് സ്വീകരിച്ചു. ഇതോടെ നിക്ഷേപകരിൽ പലരും പിൻപലിഞ്ഞു. തുടർന്ന് കമ്പനിയുടെ കഷ്ടകാലം ആരംഭിക്കുകയായിരുന്നു.

ഐ.ഐ.എമ്മിൽ പ്രവേശനത്തിനുള്ള ക്യാറ്റ് പരീക്ഷയിൽ മികച്ച വിജയം നേടിയ വ്യക്തിയാണ് ബൈജു. എന്നാൽ ഇദ്ദേഹം ഈ കോഴ്സ് തിരഞ്ഞെടുത്തില്ല. പിന്നീട് തന്റെ സുഹൃത്തുക്കളെ പരീക്ഷയിൽ സഹായിച്ച് അവർക്കും മികച്ച വിജയം നേടിക്കൊടുത്തു. ഇതോടെ തന്റെ ഉപജീവനത്തിനുള്ള വഴിയും ഇദ്ദേഹം കണ്ടുപിടിക്കുകയായിരുന്നു. തുടർന്ന് പരീക്ഷക്കായി കുട്ടികൾക്ക് പരിശീലനം കൊടുക്കുന്നത് ബൈജു തൊഴിലാക്കി മാറ്റി.

- Advertisement -

2007 മുതൽ ബാം​ഗ്ലൂരിൽ വലിയ ഹാളുകളിൽ പരിശീലന പരിപാടികൾ സംഘടിപ്പിച്ചു. പിന്നാലെ 2011 ബൈജു രവീന്ദ്രന്റെ നേതൃത്തിൽ തിങ്ക് ആൻഡ് ലേൺ എന്ന സ്ഥാപനം ആരംഭിച്ചിരുന്നു. ഈ സ്ഥാപനത്തിന്റെ വിജയം ആണ് ബൈജൂസ് ആപ്പ് ആരംഭിക്കാൻ ബൈജു രവീന്ദ്രന് പ്രചോദനം നൽകിയത്. പിന്നാലെ ബൈജൂസ് ആപ്പ് ആരംഭിച്ച് ചുരുങ്ങിയ നാൾകൊണ്ട് തന്നെ വിജയം നേരിട്ടും. ക്രിക്കറ്റിൽ ഇന്ത്യൻ ടീമിന്റെ ജഴ്സി സ്പോൺസർ വരെയാകാൻ ബൈജൂസിന് സാധിച്ചിരുന്നു.

ആരെയും അമ്പരപ്പിക്കുന്ന വളർച്ചായിരുന്നു ബൈജൂസ് ആപ്പിന്റേത്. എന്നാൽ നിലവിൽ കമ്പനിക്കുള്ളത് വൻ സാമ്പത്തിക ബാധ്യതയാണ്. നിക്ഷേപകർ പലരും കമ്പനിയെ കൈയ്യൊഴിഞ്ഞു. സ്ഥാപക കുടുംബാംഗങ്ങൾ മാത്രമാണ് ഇപ്പോൾ കമ്പനിയുടെ ഡയറക്ടർ ബോർഡിൽ ശേഷിക്കുന്നത്. കണ്ണൂർ അഴീക്കോട്ട് അധ്യാപക ദമ്പതിമാരുടെ മകനാണ് ബി.ടെക് ബിരുദധാരിയായ ബൈജു രവീന്ദ്രൻ. തന്റെ വിദ്യാർത്ഥിനിയായ ദിവ്യ ഗോകുൽനാഥിനെയാണ് ബൈജു വിവാഹം ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

Popular this week