31.1 C
Kottayam
Friday, May 3, 2024

ബൈഡന് ഇരട്ടി ആശ്വാസം…! ​ജോർജിയയിൽ രണ്ടാമതും വോ​ട്ടെണ്ണൽ പൂർത്തിയായി

Must read

വാഷിങ്​ടൺ: യു.എസ്​ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ ജോർജിയ സംസ്ഥാനത്ത്​ രണ്ടാമതും വോ​ട്ടെണ്ണൽ പൂർത്തിയാക്കിയിരിക്കുന്നു. തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന്​ ആരോപിച്ച് പ്രസിഡൻറ്​ ഡോണൾഡ്​​ ട്രംപാണ്​ വീണ്ടും വോ​ട്ടെണ്ണണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയതും​. വീണ്ടും വോ​ട്ടെണ്ണൽ നടത്തിയപ്പോഴും ബൈഡൻ തന്നെ വിജയിയായെന്ന്​ അധികൃതർ അറിയിക്കുകയുണ്ടായി.

ജോർജിയ സെക്രട്ടറി ഓഫ്​ സ്​റ്റേറ്റി​ൻെറ വെബ്​സൈറ്റിലാണ്​ വോ​ട്ടെണ്ണൽ പൂർത്തിയായെന്ന അറിയിപ്പ്​ വന്നിരിക്കുന്നത്​. തെരഞ്ഞെടുപ്പിൽ ബൈഡൻ ജയിച്ചതോടെ മൂന്ന്​ പതിറ്റാണ്ട്​ നീണ്ടുനിന്ന റിപബ്ലിക്ക്​ ആധിപത്യത്തിനാണ്​ ജോർജിയയിൽ അന്ത്യമാവുന്നത്​.

യു.എസ്​ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ ബൈഡൻ വിജയമുറപ്പിച്ചെങ്കിലും പല സംസ്ഥാനങ്ങളിലും വീണ്ടും വോ​ട്ടെണ്ണണമെന്ന ആവശ്യവുമായി ട്രംപ്​ രംഗത്ത് എത്തുകയുണ്ടായി. ബൈഡൻ വിജയം ഉറപ്പിച്ചെങ്കിലും പരാജയം സമ്മതിക്കാൻ ട്രംപ്​ തയാറാവാത്തത്​ പ്രതിസന്ധിയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week