30.6 C
Kottayam
Wednesday, May 8, 2024

മോശം വിളവെടുപ്പ്, തക്കാളി മാത്രമല്ല, കാപ്പിയുടെ വിലയും കൂടും

Must read

കാപ്പി കുടിയൻമാരെ കാത്തിരിക്കുന്നത് കയിക്കുന്ന വാര്‍ത്തയാണ്. ആഗോളതലത്തില്‍ തന്നെ കാപ്പിയുടെ ഉത്പാദനം വലിയതോതില്‍ ഇടിഞ്ഞതിനാല്‍ കാപ്പിയുടെ വില കൂടും എന്നാണ് വിപണി സൂചിപ്പിക്കുന്നത് .ബ്രസീല്‍, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ ഉല്‍പ്പാദനം കുറഞ്ഞു.

ബ്രസീലാണ് ലോകത്ത് ഏറ്റവുമധികം കാപ്പി ഉല്‍പ്പാദിപ്പിക്കുന്ന രാജ്യം. ഇന്ത്യയിലുണ്ടായ അപ്രതീക്ഷിതമായ മഴ ഇന്ത്യയിലെ കാപ്പിയുടെ ഗുണനിലവാരത്തെ ബാധിക്കുകയും ചെയ്തു. ഈ പ്രതികൂല സാഹചര്യം ആഭ്യന്തര വിപണിയിലും വില കുതിച്ചുയരാന്‍ കാരണമായി.

ലോകത്ത് 225 കോടി കപ്പ് കാപ്പി ദിവസേന കുടിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 87ശതമാനം അമേരിക്കക്കാരും കോഫി ആസക്തിയുള്ളവരായി കണക്കാക്കപ്പെടുന്നു. ഇന്ത്യയിലെ കണക്കു പരിശോധിച്ചാല്‍ ദക്ഷിണേന്ത്യക്കാരാണ് ഏറ്റവുമധികം കാപ്പി ഉപയോഗിക്കുന്നത്.

ഇന്ത്യന്‍ കോഫിബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ കാപ്പി ഉപഭോഗത്തിന്റെ 78ശതമാനവും ദക്ഷിണേന്ത്യയിലാണ്. . ഇതില്‍ത്തന്നെ തമിഴ്‌നാടാണ് ഏറ്റവും മുന്നില്‍, അവര്‍ 36ശതമാനം കോഫി ഉപയോഗിക്കുന്നു. തൊട്ടുപിന്നില്‍ 31 ശതമാനവുമായി കര്‍ണാടകയുണ്ട്.

കര്‍ണാടകയിലെ ചിക്കമംഗളൂരുവില്‍ ഉല്‍പ്പാദിപ്പിക്കുന്ന പ്രീമിയം ബീന്‍സിന്റെ വിലക്കയറ്റം വ്യാപാരികള്‍ ഉപഭോക്താക്കളിലേക്ക് കൈമാറിത്തുടങ്ങി. റോബസ്റ്റ, പീബറി ബീന്‍സ് എന്നിവയുടെ മിശ്രിതമായ സാധാരണ മിക്‌സഡ് കാപ്പിയുടെ വില കിലോയ്ക്ക് 580 രൂപയില്‍ നിന്ന് 640 രൂപയായി ഉയര്‍ന്നു.ഇപ്പോള്‍ 650 രൂപയാണ് ഇതിന്റെ വില. ഇതിനു ഇനിയും വില കൂടാനാണ് സാധ്യത.

റോബസ്റ്റ ബീന്‍സിന്് ഏകദേശം 50ശതമാനം വില കൂടി. അതിനാല്‍ കിലോയ്ക്ക് 50രൂപയുടെ വര്‍ധനവുണ്ടായാതായി പൂനെയിലെ പ്രശസ്ത കാപ്പിപ്പൊടി വ്യാപാര സ്ഥാപനമായ ഗാന്ധീസ് കോഫി പറയുന്നു. അറബിക്ക ബീന്‍സിന്റെ വില 15ശതമാന൦ കൂടി.

സാധാരണയായി കാപ്പി വില വര്‍ഷം തോറും ജനുവരിയില്‍ ക്രമീകരിക്കാറുണ്ടെന്ന് കുമാര്‍ധാര ട്രേഡേഴ്സിലെ കാപ്പി വ്യാപാരിയായ അജിത് റായ്ച്ചൂര്‍ പറഞ്ഞു. എന്നിരുന്നാലും, ഈ വര്‍ഷം ജൂലൈയില്‍ ലഭ്യമായ എല്ലാ ബീന്‍സ് ഇനങ്ങളിലും 50 രൂപയുടെ അധിക വില വര്‍ധന ഉണ്ടായി.

കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി തനിക്ക് 30ശതമാനം മുതല്‍ 40ശതമാനം വരെ ബിസിനസ് നഷ്ടപ്പെട്ടതായി ബെംഗളൂരു ആസ്ഥാനമായുള്ള മൊത്ത ഗ്രീന്‍ കോഫി (അസംസ്‌കൃത ബീന്‍സ്) പറയുന്നു. പല ചെറുകിട കാപ്പി വ്യാപാരികളും കടകള്‍ പൂട്ടുകയോ കാപ്പി കുറഞ്ഞ നിരക്കില്‍ വാങ്ങുകയോ ചെയ്യുന്നു. പലരും ഇന്‍സ്റ്റന്റ്് കോഫിയിലേക്ക് മാറുകയും ചെയ്തു.

കോണ്ടിനെന്റല്‍’ കോഫി ബ്രാന്‍ഡിന് പേരുകേട്ട സിസിഎല്‍ ഒരുവര്‍ഷത്തിനുള്ളില്‍ 200 ഗ്രാം ജാറിന് വില 280 രൂപയില്‍ നിന്ന് 360 രൂപയായി ഉയര്‍ത്തി. അടുത്ത വില വര്‍ധനവിന് അവര്‍ പദ്ധതിയിടുകയും ചെയ്‌യുന്നുണ്ട്. തോട്ടക്കാരെ സംബന്ധിച്ചിടത്തോളം പ്രവര്‍ത്തനച്ചെലവ് ഈ കാലയളവില്‍ ഉയര്‍ന്നിട്ടുണ്ട്. തൊഴിലാളികളുടെ ചെലവ് മുതല്‍ വളം, കീടനാശിനി എന്നിവയുടെ വില വരെ ഇതില്‍ ഉള്‍പ്പെടും.

റോബസ്റ്റ ബീന്‍സിന്റെ വിളവെടുപ്പ് സീസണ്‍ ആറ് മുതല്‍ ഏഴ് മാസം വരെ ശേഷിക്കുന്നു. അടുത്ത വിളയെക്കുറിച്ച്‌ അനിശ്ചിതത്വമുണ്ടെന്നും സൂചനയുണ്ട്. കാപ്പി ഉല്‍പ്പാദനത്തില്‍ കര്‍ണാടകയാണ് ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തു. രാജ്യത്തെ ഉല്‍പ്പാദനത്തിന്റെ 70ശതമാനത്തിലധികം ഇവിടെ നിന്നാണ് എത്തുന്നത്.

കേരളത്തിലെ കണക്കു പരിശോധിക്കുമ്ബോള്‍ 15ശതമാനത്തിലധികം ആള്‍ക്കാര്‍ കാപ്പിപ്രിയരാണ്. ആന്ധ്രയില്‍ ഇത് 18 ശതമാനമാണ്. ദക്ഷിണേന്ത്യയിലെ ഫില്‍റ്റര്‍ കോഫിക്കാണ് പ്രിയം.

ഇന്ത്യയിലെ ആകെ കാപ്പി ഉല്‍പ്പാദനം 2022ല്‍ 3,42,000 ടണ്ണായിരുന്നു. ഇതില്‍ കര്‍ണാടകത്തിന്റെ പങ്ക് 2,41,650 ടണ്ണായിരുന്നു. കേരളം ഉല്‍പ്പാദിപ്പിച്ചത് 69,900 ടണ്ണാണ്.തമിഴ്‌നാട് 17,970 ടണ്ണും ആന്ധ്രാപ്രദേശ് 11,765 ടണ്ണുമാണ്.

മണ്‍സൂണിന് ശേഷമുള്ള ഏറ്റവും പുതിയ എസ്റ്റിമേറ്റില്‍, കോഫി ബോര്‍ഡ് 2022-23 ലെ ഇന്ത്യന്‍ കാപ്പി ഉല്‍പ്പാദനം 3.6 ലക്ഷം ടണ്ണായി പരിഷ്‌ക്കരിച്ചിട്ടുണ്ട്. ഇത് നേരത്തെ കണക്കാക്കിയതിനേക്കാള്‍ കുറവാണ്. കര്‍ണാടകയിലെ പ്രധാന പ്രദേശങ്ങളിലെ കൃഷിയെ ബാധിക്കുന്ന അധിക മണ്‍സൂണ്‍ മഴയാണ് ഇതിന് പ്രധാനമായും കാരണം. മണ്‍സൂണിന് ശേഷമുള്ള കണക്കുകള്‍ പ്രകാരം, ഇന്ത്യയുടെ അറബിക്ക ഉല്‍പ്പാദനം 1.015 ലക്ഷം ടണ്‍ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week