27.4 C
Kottayam
Thursday, June 4, 2026

കുത്തൊഴുക്കിൽ പെട്ട് കുട്ടിയാന, വിടാതെ രക്ഷിച്ച് അമ്മയാനയും, വീഡിയോ

Must read

ആനകളുടെ പല വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ വൈറലാവാറുണ്ട്. അത്തരത്തിൽ ഇപ്പോൾ വൈറലാവുന്ന ഒരു വീഡിയോ ആണിത്. നദി മുറിച്ച് കടക്കുന്നതിനിടയിൽ ഒഴുക്കിൽ പെട്ടുപോയ തന്റെ കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുന്ന അമ്മയാനയാണ് വീഡിയോയിൽ. അതിൽ ആനക്കൂട്ടം നദി മുറിച്ച് കടക്കുകയും അതിനിടയിൽ കുഞ്ഞ് ഒഴുക്കിൽ പെടുന്നതും കാണാം. എന്നാൽ, അമ്മയാന അവിടെ കുഞ്ഞിനെ രക്ഷിക്കാൻ നിൽക്കുകയാണ്. 

ശക്തമായ വെള്ളത്തിന്റെ കുത്തൊഴുക്കിൽ ആനക്കുട്ടി നിൽക്കാനാവാതെ ആടുന്നത് കാണാം. എന്നാൽ, അമ്മയാന ഉടനെ തന്നെ നിൽക്കുകയും അവളുടെ കുഞ്ഞിനെ പിന്തുടരുകയും തുമ്പിക്കൈ കൊണ്ട് അതിനെ പിടിച്ചു കയറ്റാൻ ശ്രമിക്കുകയും ചെയ്യുന്നതും വീഡിയോയിൽ വ്യക്തമായി കാണാം. ആനയും ആനക്കുട്ടിയും രക്ഷപ്പെട്ട് കരയിലെത്തുന്നതുവരെ ബാക്കിയുള്ള ആനക്കൂട്ടം കരയിൽ അവരെ കാത്ത് നിൽക്കുന്നതും വീഡിയോയിൽ കാണാം. ഐഎഫ്എസ് ഓഫീസറായ പർവീൺ കസ്‍വാനാണ് ഈ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്. 

‘ഇന്ന് നിങ്ങൾ കാണുന്ന മനോഹര ദൃശ്യം. ഒഴുക്കിൽ പെട്ട കുഞ്ഞിനെ രക്ഷിക്കുന്ന അമ്മയാന. വടക്കൻ ബംഗാളിലെ നഗ്രകട്ടയ്ക്ക് സമീപമാണ് വീഡിയോ ചിത്രീകരിച്ചത്’ എന്ന് കാപ്ഷനിൽ വ്യക്തമാക്കിയിട്ടുണ്ട്. വളരെ പെട്ടെന്ന് തന്നെ പതിനായിരത്തിലധികം പേർ വീഡിയോ കണ്ടു. നിരവധിപ്പേർ വീഡ‍ിയോയ്ക്ക് കമന്റുകളുമായും എത്തി. ‘ആ കുഞ്ഞിനെ ശരിക്കും രക്ഷപ്പെടുത്തിയോ എന്നറിയാൻ ഞാൻ വീഡിയോ നാല് തവണ കണ്ടു’ എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. ‘സ്നേഹവും കരുതലും കാണിക്കാൻ എത്ര നല്ല വഴി. ഒരു അമ്മ തന്റെ കുഞ്ഞിനെ രക്ഷിക്കുന്നു’ എന്നാണ് മറ്റൊരാൾ എഴുതിയിരിക്കുന്നത്. ‘ഹൃദയത്തെ സ്പർശിക്കുന്ന വീഡിയോ’ എന്നും പലരും അതിന് കമന്റ് ചെയ്തു.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

Popular this week