27.6 C
Kottayam
Thursday, June 4, 2026

ജ്യേഷ്ഠനെ അനിയൻ കുഴിച്ച് മൂടിയത് ജീവനോടെ, കാലെടുത്ത് കുഴിയിലേക്ക് വച്ചത് അമ്മ, ഞെട്ടിയ്ക്കുന്ന വിവരങ്ങൾ പുറത്ത്

Must read

ചേര്‍പ്പ്: തൃശൂർ ചേർപ്പിൽ (thrissur cherpu) ജ്യേഷ്ഠനെ അനിയൻ കുഴിച്ച് മൂടിയത് ജീവനോടെയെന്ന് ( Buried alive) കണ്ടെത്തൽ. കൊല്ലപ്പെട്ട ബാബുവിന്‍റെ ശ്വാസകോശത്തിൽ മണ്ണ് കണ്ടെത്തി. പോസ്റ്റ്മോർട്ടത്തിലാണ് നിർണായക വിവരം.

ഇന്നലെയാണ് ചേര്‍പ്പില്‍ ആളൊഴിഞ്ഞ പറമ്പില്‍ ബാബുവിൻറെ മൃതദേഹം കണ്ടെത്തിയത്. മദ്യപിച്ച് ബഹളമുണ്ടാക്കിയ സഹോദരനെ പ്രതി സാബു കഴുത്തുഞെരിച്ച് കൊന്നെന്നായിരുന്നു മൊഴി. എന്നാല്‍ ബാബുവിനെ കുഴിച്ചു മൂടുു്പോഴും ജീവനുണ്ടായിരുന്നെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.മദ്യപിച്ച് ലക്കുകെട്ട ബാബുവിനെ കഴുത്ത് ഞെരിച്ചപ്പോൾ പെട്ടെന്ന് അബോധാവസ്ഥയിലായി.

ഇതോടെ സഹോദരൻ മരിച്ചെന്ന് സാബു കരുതുകയായിരുന്നു. തുടർന്നാണ് സാബു ആളൊഴിഞ്ഞ പറന്പില്‍ മൃതദേഹം കുഴിച്ചിട്ടത്. ബാബുവിൻറെ തലയിൽ ആഴത്തിലുള്ള മുറിവ് കണ്ടെത്തി. ഇത് ആയുധം കൊണ്ടുളള മുറിവല്ല.

പറമ്പിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുമ്പോള്‍ ബാബുവിൻറെ തല കല്ലിലോ ഏതെങ്കിലും കൂര്‍ത്ത് പ്രതലത്തിലോ തട്ടിയിരിക്കാം എന്നാണ് നിഗമനം. മൃതദേഹം കുഴിച്ചിടാൻ അമ്മ സഹായിച്ചെന്ന പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അവരെ ചോദ്യം ചെയ്യും.

- Advertisement -

അമ്മയ്ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ചോദ്യം ചെയ്യാനായിട്ടില്ല. കൊലപാതകത്തിൽ നേരിട്ട് പങ്കില്ലെങ്കിലും

- Advertisement -

കൊലയ്ക്ക് ശേഷം തെളിവ് നശിപ്പിക്കാൻ കൂട്ട് നിന്നത് അമ്മയെന്ന് കണ്ടെത്തി. മൃതദേഹത്തിന്‍റെ കാല് പിടിച്ച് കുഴിയിലേക്ക് കിടത്തിയത് അമ്മയാണെന്നാണ് സാബുവിന്‍റെ മൊഴി. കൊലപാതക വിവരം അറിഞ്ഞിട്ടും മറച്ചുവെച്ചു. ബാബുവിനെ ഇളയ സഹോദരൻ കൊലപ്പെടുത്തിയത് അമ്മയുടെ സാന്നിധ്യത്തിലാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week