ന്യൂഡല്‍ഹി: പതഞ്ജലി കമ്പനി കൊവിഡ് പ്രതിസന്ധി കാലത്തും വലിയ നേട്ടമുണ്ടാക്കിയെന്ന് അവകാശപ്പെട്ട് ബാബാ രാംദേവ്. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 30,000 കോടിയുടെ വരുമാനമുണ്ടായെന്നാണ് പതഞ്ജലി ഗ്രൂപ്പ് ചെയര്‍മാനായ ബാബ രാംദേവിന്റെ അവകാശവാദം.
രുചി സോയയിലൂടെ 16,318 കോടിയുടെ വരുമാന വര്‍ധനവുണ്ടായതാണ് ബാബ രാംദേവിന്റെ പതഞ്ജലിക്ക് ഗുണകരമായത്. കഴിഞ്ഞ വര്‍ഷമാണ് രുചിസോയയെ പതഞ്ജലി ഗ്രൂപ്പ് ഏറ്റെടുത്തത്.
2020-21 സാമ്പത്തിക വര്‍ഷത്തില്‍ 9,738.81 കോടിയുടെ വരുമാനമാണ് പതഞ്ജലി ആയുര്‍വേദയ്ക്ക് ഉണ്ടായത്. പതഞ്ജലി ബിസ്‌ക്കറ്റ് 650 കോടി, ദിവ്യ ഫാര്‍മസി 850 കോടി, പതഞ്ജലി ആഗ്രോ 1600 കോടി എന്നിങ്ങനെയാണ് പതഞ്ജലിക്ക് കീഴിലെ വിവിധ കമ്പനികളുടെ വരുമാനം.
അതേസമയം, നാല് വര്‍ഷത്തിനുള്ളില്‍ കടമില്ലാത്ത അവസ്ഥയിലേക്ക് കമ്പനിയെ എത്തിക്കുകയാണ് ലക്ഷ്യമെന്നും ബാബാ രാംദേവ് പറഞ്ഞു. പതഞ്ജലി ആയുര്‍വേദയെ വൈകാതെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.