KeralaNews

സര്‍ക്കാരുമായി വ്യാപാരികള്‍ നടത്തിയ ചര്‍ച്ച പരാജയം; സമരം തുടരും

കോഴിക്കോട്: കടകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി വ്യാപാരികള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും എല്ലാ കടകളും നാളെ തുറക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമതി വ്യക്തമാക്കി. എല്ലാ ജില്ലകളിലും കടകള്‍ തുറക്കുമെന്നും തടയാന്‍ പോലീസ് ശ്രമിച്ചാല്‍ നേരിടുമെന്നും വ്യാപാരികള്‍ അറിയിച്ചു.

കോഴിക്കോട് കളക്ടറേറ്റിലാണ് വ്യാപാരികളുമായി ചര്‍ച്ച നടന്നത്. കോഴിക്കോട് ജില്ലാ കളക്ടറുമായാണ് വ്യാപാര സംഘടനാ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയത്. അതേസമയം, സമരത്തില്‍ നിന്ന് പിന്മാറണമെന്ന് വ്യാപാരികളെ അറിയിച്ചുവെന്നും നിര്‍ദേശം അവഗണിച്ച് സമരം നടത്തുകയാണെങ്കില്‍ ശക്തമായ നിയമ നടപടികളുണ്ടാകുമെന്നും കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button