24.9 C
Kottayam
Saturday, June 6, 2026

കോട്ടയത്ത് നിന്ന് കാണാതായ യുവാവ് കൊച്ചിയിൽ മരിച്ച നിലയിൽ

Must read

കോട്ടയം :നഗരത്തിൽ നിന്നും കാണാതായ മൊബൈൽ ഷോപ്പ് ജീവനക്കാരനായ യുവാവിനെ കൊച്ചിയിൽ മരിച്ച നിലയിൽ കണ്ടെത്തി.ശിവപുരം പടുപാറ സുബൈദ മൻസിലിൽ അസുറുദീൻ (23)ൻ്റെ മൃതദേഹമാണ് മറൈൻ ഡ്രൈവ് സി.എം.എഫ്.ആർ.ഐയ്ക്ക് സമീപമുള്ള കോർപറേഷൻ കെട്ടിടത്തിനടുത്ത് കണ്ടെത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു അസറുദ്ദീനെ കാണാതായത്. ജോലിയുടെ ആവശ്യത്തിലേക്ക് എന്നപേരിൽ പേരിൽ എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്നു. യുവാവിനെ പിന്നീട് കാണാനില്ലെന്ന് പരാതി ഉയരുകയായിരുന്നു. ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് അന്വേഷണം പുരോഗമിയ്ക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.മരണകാരണമടക്കമുള്ള കാര്യങ്ങൾ വ്യക്തമല്ല.

കോട്ടയം നഗര മധ്യത്തിലെ മൊബൈൽ ഷോപ്പ് ജീവനക്കാരനായ യുവാവിനെ കാണാനില്ലെന്ന് കഴിഞ്ഞ ദിവസമാണ് കോട്ടയം വെസ്റ്റ് പൊലീസിൽ പരാതി ലഭിച്ചത്. ജോലിയുടെ ആവശ്യത്തിലേക്ക് എന്നപേരിൽ പേരിൽ എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്നു ഇദ്ദേഹം. പിന്നീട് യുവാവിനെ പിന്നെ കാണാനില്ലെന്ന് പരാതി ഉയരുകയായിരുന്നു. തുടർന്നാണ് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്.
കാണാതായ യുവാവിനെ മൊബൈൽ ടവർ പിൻതുടർന്ന പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് ഇയാൾ എറണാകുളം ഭാഗത്തുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് ഇയാളുടെ ഫോണിൽ നിന്നും അവസാനം പോയ കോൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. ഇയാളുടെ സുഹൃത്തായ ഒരു പെൺകുട്ടിയാണ് അവസാനം ഫോൺ ചെയ്തതെന്ന് പൊലീസ് സംഘം കണ്ടെത്തി.

പൊലീസ് സംഘം യുവാവ് അവസാനം ഉണ്ടായിരുന്നു എന്നു പറയപ്പെടുന്ന മറൈൻ ഡ്രൈവിന് സമീപമുള്ള സ്ഥലത്ത് നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു.
പൊലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. യുവാവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും അടക്കമുള്ളവർ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. പോസ്റ്റുമോർട്ടം അടക്കമുള്ള നടപടികൾ പൂർത്തിയായ ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week