ഓടിക്കൊണ്ടിരിക്കെ ഓട്ടോറിക്ഷാ മറിഞ്ഞ് അപകടം;യുവാവ് മരിച്ചു, ഒരാളുടെ നില ഗുരുതരം

പാലക്കാട് ഓടിക്കൊണ്ടിരിക്കെ ഓട്ടോറിക്ഷാ മറിഞ്ഞ് അപകടം; യുവാവിന് ദാരുണാന്ത്യം: ഒരാളുടെ നില ഗുരുതരം

പാലക്കാട്: പാലക്കാട് ഓട്ടോറിക്ഷാ മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. മണ്ണാര്‍ക്കാട് കടമ്പഴിപ്പുറം കോണിക്കഴി സ്വദേശി ബിബിത്താണ് (30) മരിച്ചത്. പാലക്കാട് കോഴിക്കോട് ദേശീയപാതയിലെ കല്ലടിക്കോട് കാഞ്ഞിക്കുളം ഭാഗത്ത് വെച്ചാണ് ഓട്ടോറിക്ഷ മറിഞ്ഞ് അപകടമുണ്ടായത്. രാത്രി 10:45ന് കാഞ്ഞിക്കുളം വളവിലായിരുന്നു സംഭവം.

ഓട്ടോറിക്ഷയിലുണ്ടായിരുന്ന നാലുപേര്‍ക്കും പരിക്കേറ്റു. ഒരാളുടെ നിലഗുരുതരമാണ്. രണ്ടാമനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. ഓടിക്കൊണ്ടിരിക്കെ ഓട്ടോറിക്ഷ മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തില്‍ കടമ്പഴിപ്പുറം കോണിക്കഴി സ്വദേശി സുജിത്തിനാണ് ഗുരുതര പരിക്കേറ്റു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News