28 C
Kottayam
Thursday, June 18, 2026

കോട്ടയം നഗരമധ്യത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർമാർക്ക് നേരെ കുരുമുളക് സ്‌പ്രേ ആക്രണം; സാരമായി പരിക്കേറ്റ ഓട്ടോഡ്രൈവർമാർ ആശുപത്രിയിൽ

Must read

കോട്ടയം: നഗരമധ്യത്തിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു മുന്നിലെ ഓട്ടോറിക്ഷാ സ്റ്റാൻഡിൽ ഓട്ടോ ഡ്രൈവർമാർക്ക് നേരെ ഗുണ്ടാ ആക്രമണം. ബൈക്കിലെത്തിയ സംഘം ഓട്ടോ ഡ്രൈവർമാർക്ക് നേരെ കുരുമുളക് സ്‌പ്രേ പ്രയോഗിച്ചു. ആക്രമണത്തിൽ സാരമായി പരിക്കേറ്റ ഓട്ടോഡ്രൈവർമാരായ ബിൻഷാദ്, രാജു എന്നിവരെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിച്ചു. തിരുവാതുക്കൽ സ്വദേശികളായ ശ്രീക്കുട്ടൻ, ബാദുഷാ എന്നിവരാണ് ആക്രമണം നടത്തിയതെന്ന് ഓട്ടോഡ്രൈവർമാർ പറയുന്നു.

ഞായറാഴ്ച രാത്രി പത്തരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു മുന്നിലൂടെ ബൈക്കിൽ പോയ ആക്രമി സംഘം അസഭ്യം വിളിച്ച ശേഷം കടന്നു പോകുകയായിരുന്നു. ആരാടാ അസഭ്യം വിളിച്ചതെന്ന് ഓട്ടോ ഡ്രൈവർമാർ വിളിച്ച് ചോദിച്ചതോടെ അ്ക്രമി സംഘം ബൈക്ക് തിരിച്ച് ഓട്ടോ സ്റ്റാൻഡിൽ എത്തി. തുടർന്ന്, ഓട്ടോറിക്ഷയ്ക്കു സമീപത്ത് എത്തി ഓട്ടോ ഡ്രൈവർമാരെ വെല്ലുവിളിച്ചു.

ഇതോടെ ഓട്ടോ ഡ്രൈവർമാരായ ബിൻഷാദും രാജുവും മുന്നോട്ട് എത്തി. ഇതോടെ ഇരുവർക്കും നേരെ കുരുമുളക് സ്‌പ്രേ ആക്രമണം നടത്തിയ ശേഷം പ്രതികൾ ബൈക്കിൽ സംഭവ സ്ഥലത്തു നിന്നും രക്ഷപെട്ടു. ഓട്ടോ ഡ്രൈവർമാർ പിന്നാലെ ഓടി നോക്കിയെങ്കിലും അക്രമികളെ പിടികൂടാൻ സാധിച്ചില്ല. ഇതിനു ശേഷം പരിക്കേറ്റ രണ്ട് ഓട്ടോഡ്രൈവർമാരെയും മറ്റ് ഓട്ടോ ഡ്രൈവർമാർ ചേർന്ന് ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിൽ സാരമായി പരിക്കേറ്റ രണ്ടു പേരുടെയും കണ്ണിൽ അസ്വസ്ഥത അനുഭവപ്പെടുന്നുണ്ട്.

കോട്ടയം നഗരത്തിലെ ക്രിമിനൽ സംഘത്തിൽ ഉൾപ്പെട്ടവരാണ് രണ്ടു യുവാക്കളുമെന്നാണ് ലഭിക്കുന്ന സൂചന. ഇരുവരും മുൻപ് നിരവധി ക്രിമിനൽക്കേസുകളിൽ പ്രതികളുമാണ്. രണ്ടു പ്രതികൾക്കുമെതിരെ പൊലീസിൽ പരാതി നൽകുമെന്ന് ഓട്ടോ ഡ്രൈവർമാർ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തെരുവുനായ്ക്കള്‍ സ്‌കൂട്ടറിന് നേരെ പാഞ്ഞടുത്തു; വാഹനം മറിഞ്ഞ് 75കാരി മരിച്ചു

തൃശ്ശൂര്‍: സംസ്ഥാനത്ത് തെരുവുനായ ശല്യം വന്‍ ഭീഷണിയാകുന്നു എന്ന വാര്‍ത്തകള്‍ക്ക് അടിവരയിട്ട് വീണ്ടുമൊരു ദാരുണ മരണം കൂടി. തൃശ്ശൂര്‍ മുറ്റിച്ചൂരില്‍ തെരുവുനായ്ക്കള്‍ പിന്തുടര്‍ന്നതിനെത്തുടര്‍ന്ന് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് എഴുപത്തിയഞ്ചുകാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം...

ബാധ ഒഴിപ്പിക്കാന്‍ എന്ന പേരില്‍ പീഡനശ്രമം: പോക്സോ കേസില്‍ സിദ്ധന്‍ അറസ്റ്റില്‍

അടൂര്‍: കുടുംബ വഴക്ക് തീര്‍ക്കാന്‍ പൂജ ചെയ്യാമെന്ന് വിശ്വസിപ്പിച്ചെത്തിയ സിദ്ധനെ പോക്സോ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ശൂരനാട് പോരുവഴി ഇടക്കാട് കളത്തിവിള കാഞ്ഞിരവിള വീട്ടില്‍ രഞ്ജു തങ്കപ്പ (50) നാണ്...

ആരോഗ്യത്തിനായി ദിവസേന കുടിച്ചത് നാല് കുപ്പി വരെ എനര്‍ജി ഡ്രിങ്ക്; വൃക്ക രോഗം ബാധിച്ച് പതിനെട്ടുകാരൻ മരിച്ചു; രോഷം പൂണ്ട് കടകളിലെ കുപ്പികള്‍ റോഡിലിട്ട് കത്തിച്ച് ഗ്രാമവാസികള്‍

ബംഗളുരു: ദിവസവും നാല് കുപ്പിവരെ എനര്‍ജി ഡ്രിങ്കുകള്‍ ഉപയോഗിച്ചിരുന്ന വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. യാദ്ഗിര്‍ ഹുന്‍സാഗി താലൂക്കിലെ നാരായണ്‍പുര ഗ്രാമവാസിയായ ബാലു ദേശായി (ഹനമന്ദ് ദേശായി - 18) ആണ് ചികിത്സയിലിരിക്കെ മരണമടഞ്ഞത്. പ്രമുഖ...

വയനാട്ടില്‍ പനി ബാധിച്ച് 21കാരി മരിച്ചു

കൽപ്പറ്റ:കേരളത്തിലെ മലയോര മേഖലകളിൽ പകർച്ചപ്പനി പടർന്നുപിടിക്കുന്നതിനിടയിൽ വയനാട് ജില്ലയിൽ നിന്നും അതീവ ദയനീയമായ ഒരു മരണവാർത്ത കൂടി ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. വയനാട്ടിൽ കടുത്ത പനി ബാധിച്ച് ചികിത്സയിലായിരുന്ന ഇരുപത്തിയൊന്നുകാരിയായ ഒരു ആദിവാസി...

പോർച്ചുഗലിനെ സമനിലയിൽ തളച്ച് കന്നി ലോകകപ്പ് കളിക്കുന്ന കോംഗോ; റൊണാൾഡോ നിറംമങ്ങി, ചരിത്ര നേട്ടവുമായി ആഫ്രിക്കൻ കരുത്ത്

ഹൂസ്റ്റൺ:ഫിഫ ലോകകപ്പിലെ ഏറ്റവും വലിയ കിരീടസാധ്യതയുള്ള പ്രമുഖ ടീമുകളിലൊന്നെന്ന വലിയ പെരുമയുമായെത്തിയ പോർച്ചുഗലിനെ അട്ടിമറി സമനിലയിൽ തളച്ച് (1-1) കന്നി ലോകകപ്പ് കളിക്കുന്ന കോംഗോ ചരിത്രം സൃഷ്ടിച്ചു. അമേരിക്കയിലെ ഹൂസ്റ്റണിൽ വെച്ച് നടന്ന...

Popular this week