25.5 C
Kottayam
Saturday, May 18, 2024

കൊച്ചിയില്‍ ചെളിവെള്ളം തെറിപ്പിച്ച കാര്‍ ഡ്രൈവറെ തടഞ്ഞു നിര്‍ത്തി ഓട്ടോ ഡ്രൈവര്‍ കരണത്തടിച്ചു; പിന്നീട് സംഭവിച്ചത്

Must read

കൊച്ചി: ഓട്ടോയില്‍ ചെളിവെള്ളം തെറിപ്പിച്ചതില്‍ പ്രകോപിതനായ ഓട്ടോ ഡ്രൈവര്‍ കാര്‍ തടഞ്ഞു നിര്‍ത്തി കാര്‍ ഓടിച്ചിരുന്ന യുവാവിന്റെ കരണത്തടിച്ചു. കഴിഞ്ഞ ദിവസം നോര്‍ത്ത് മേല്‍പ്പാലത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തുടര്‍ന്ന് യുവാവിന്റെ പരാതിയില്‍ കടവന്ത്ര സ്വദേശിയായ ഓട്ടോഡ്രൈവര്‍ ഷിജോ ജോര്‍ജിന്റെ ലൈസന്‍സ് എറണാകുളം ആര്‍ടിഒ കെ മനോജ്കുമാര്‍ ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു.

കാര്‍ യാത്രക്കാരനും ഓട്ടോ ഡ്രൈവറും എറണാകുളം ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്നു. കാര്‍ ഓട്ടോയെ മറികടക്കുമ്പോള്‍ വണ്ടിയില്‍ ചെളി വെള്ളം തെറിച്ചു. തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ കാര്‍ തടഞ്ഞ് നിര്‍ത്തി ഡ്രൈവര്‍ കാറിന്റെ ഗ്ലാസ് താഴ്ത്തിയപ്പോള്‍ മുഖത്ത് അടിച്ചു എന്നാണ് പരാതി.
അതേസമയം ഡ്രൈവിങ് പഠിക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ യുവതികളോട് മോശമായി സംസാരിച്ച മറ്റൊരു ഓട്ടോ ഡ്രൈവറുടെ ലൈസന്‍സും ആര്‍ടിഒ സസ്‌പെന്‍ഡ് ചെയ്തു. എളമക്കര സ്വദേശിയായ ഓട്ടോഡ്രൈവര്‍ ശരത് ബാബുവിന്റെ ലൈസന്‍സ് ആണ് സസ്‌പെന്‍ഡ് ചെയ്തത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week