ഫോണ്‍ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് ഭര്‍ത്താവിനെ കേള്‍പ്പിക്കുമെന്ന് ഭീഷിണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

കോഴിക്കോട്: ഭര്‍തൃമതിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. ചോറോട് മുട്ടുങ്ങല്‍ രാമത്ത് ബിജിത്തിനെയാണ് പയ്യോളി പോലീസ് അറസ്റ്റ് ചെയ്തത്. യുവതി പ്രതിയുടെ ഓട്ടോയില്‍ യാത്ര ചെയ്യവേ ഇയാള്‍ യുവതിയുടെ മൊബൈല്‍ നമ്പര്‍ വാങ്ങുകയും തുടര്‍ന്ന് പരിചയം പുതുക്കുകയും നിരന്തരം ഫോണില്‍ വിളിച്ചു സംസാരിക്കുകയുമായിരുന്നു. സംസാരം ഇയാള്‍ റെക്കോര്‍ഡ് ചെയ്യുകയും ചെയ്തു.

ഇതിന് പിന്നാലെ സംഭാഷണം ഭര്‍ത്താവിനെ കേള്‍പ്പിക്കുമെന്ന് പറഞ്ഞ് ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. മണിയൂരിലും മാനന്തവാടിയിലും കൊണ്ടുപോയി പീഡിപ്പിച്ചതായാണ് യുവതി പരാതിയില്‍ പറയുന്നത്.

സംഭവം ഭര്‍ത്താവിനോടു പറഞ്ഞ ശേഷം പയ്യോളി പോലീസില്‍ യുവതി പരാതി നല്‍ക്കുകയായിരുന്നു. പയ്യോളി സിഐ എം പി ആസാദും, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അഷ്റഫ്, ഹരീഷ് എന്നിവറം ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. വടകര ജില്ല ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം ഇയാളെ പയ്യോളി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News