കൊവിഡ് 19: സംസ്ഥാനത്തെ ഹാര്‍ബറുകളിലും ലാന്റിങ് സെന്റുകളിലും മത്സ്യ ലേലത്തിന് നിരോധനം

തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഹാര്‍ബറുകളിലും ലാന്റിങ് സെന്റുകളിലും നിലവിലുള്ള മത്സ്യ ലേലത്തിന് നിരോധനം. മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയാണ് ഇക്കാര്യം പറഞ്ഞത്. ഇന്ന് മുതല്‍ ഹാര്‍ബറുകളില്‍ എത്തുന്ന മത്സ്യം, തീരുമാനിക്കപ്പെടുന്ന അടിസ്ഥാന വിലയിലാകും വിപണനം നടത്തുക.

കഴിഞ്ഞ ദിവസങ്ങളില്‍ ഹാര്‍ബറുകളില്‍ മത്സ്യത്തിന് ലഭിച്ച കുറഞ്ഞ വിലയുടേയും കൂടിയ വിലയുടേയും ശരാശരി കണക്കാക്കിയാകും അടിസ്ഥാനവില നിശ്ചയിക്കുന്നത്. ഓരോ ഇനം മത്സ്യങ്ങളുടേയും അടിസ്ഥാന വില ഹാര്‍ബറുകളില്‍ പരസ്യപ്പെടുത്തും. അടിസ്ഥാന വില, അനുബന്ധ തൊഴിലാളികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, തുടങ്ങിയവ കലക്ടര്‍ ചെയര്‍മാനായ ഹാര്‍ബര്‍ മാനേജ്മെന്റ് കമ്മിറ്റി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News