27.4 C
Kottayam
Thursday, June 4, 2026

ആറ്റുകാല്‍ പൊങ്കാലയ്ക്ക് അനുമതി നല്‍കിയ സര്‍ക്കാരിന്റെ നീക്കം തീക്കളിയെന്ന് ആരോഗ്യ വിദഗ്ധര്‍

Must read

തിരുവനന്തപുരം: രാജ്യത്തുടനീളം കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച തിരുവനന്തപുരത്തെ ആറ്റുകാല്‍ ദേവി ക്ഷേത്രത്തില്‍ പൊങ്കാല നടത്തുന്നതിനെതിരെ ഒരു വിഭാഗം പൊതുജനാരോഗ്യ വിദഗ്ധര്‍ രംഗത്ത്. പൊങ്കാലയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയതിനെ കുറിച്ച് സമൂഹത്തിലെ ഒരു വിഭാഗത്തെ പ്രീണിപ്പിക്കാന്‍ സര്‍ക്കാര്‍ തീ കൊണ്ട് കളിക്കുകയാണ് എന്നാണ് ഒരു വിഭാഗം ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

ഇത്തരമൊരു ബഹുജന സമ്മേളനത്തിനിടെ കൊറോണ പൊട്ടിപ്പുറപ്പെടാനുള്ള സാദ്ധ്യതകള്‍ പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ ആവശ്യപ്പെട്ടതായി ഇന്ത്യന്‍ എക്‌സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ”കോവിഡ് 19 പടരുന്ന രീതി കണക്കിലെടുക്കുമ്പോള്‍ ഇത് ഉയര്‍ന്ന അപകടസാദ്ധ്യതയുള്ള സാഹചര്യമാണ്. പൊങ്കാല എന്നാല്‍ ബഹുജന ഒത്തുചേരല്‍ ആണ്, വൈറസ് പ്രസരണത്തില്‍ ഓരോ വ്യക്തിയും ഉള്‍പ്പെടുന്നു” ഒരു പൊതു ആരോഗ്യ വിദഗ്ധന്‍ പറഞ്ഞു.

”ലോകമെമ്പാടും, സമ്മേളനങ്ങള്‍ റദ്ദാക്കി, ബഹുജന സമ്മേളനങ്ങള്‍ നിരോധിച്ചു, കായിക മത്സരങ്ങള്‍ മാറ്റിവെച്ചു. ടോക്കിയോയില്‍ അരങ്ങേറുന്ന സമ്മര്‍ ഒളിമ്പിക്‌സ് മാറ്റിവെയ്ക്കാനുള്ള ചര്‍ച്ചകളും നടക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരു ട്വീറ്റ് പോലും ഉണ്ടായിരുന്നു. ലോകമെമ്പാടുമുള്ള വിദഗ്ധര്‍ കോവിഡ് -19 ന്റെ വ്യാപനം ഒഴിവാക്കാന്‍ ബഹുജന സമ്മേളനങ്ങള്‍ കുറയ്ക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം ഹോളി ആഘോഷങ്ങളില്‍ പങ്കെടുക്കുന്നില്ലെന്നും. എന്നാല്‍ ഈ അപകടസാദ്ധ്യത സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ മനസ്സിലാക്കിയിട്ടില്ല” അദ്ദേഹം പറഞ്ഞു.

അതേസമയം, ആറ്റുകാല്‍പൊങ്കാലയുമായി ബന്ധപ്പെട്ട് കോവിഡ് -19 അപകടസാദ്ധ്യതകളൊന്നുമില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ചൊവ്വാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

Popular this week