തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസുകാരുടെ ഇടയ്ക്ക് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. ആറ്റിങ്ങല്‍ ഡി.വൈ.എസ്.പിയ്ക്കും നാല് പോലീസുകാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ഡിവൈഎസ്പി തിരുവനന്തപുരം റൂറല്‍ എസ്പി അശോകനെ സന്ദര്‍ശിച്ചിരുന്നു. ഈ സാഹചര്യത്തില്‍ റൂറല്‍ എസ്പിയും ക്വാറന്റൈനില്‍ പോകേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
അതേസമയം, പോലീസ് ആസ്ഥാനത്ത് രണ്ടു പോലീസുകാര്‍ക്കും കൂടി രോഗം ബാധിച്ചു. ഇതിനു പുറമേ തിരുവനന്തപുരം ബണ്ട് കോളനിയില്‍ 17 പേര്‍ക്കും രോഗം സ്ഥിരീകരിച്ചതായാണ് വിവരം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News