24.5 C
Kottayam
Friday, June 5, 2026

ആറ്റിങ്ങൽ കാറും ടാങ്കർ ലോറിയും കൂട്ടി ഇടിച്ച് മൂന്ന് പേർ മരിച്ചു. 5 പേർക്ക് പരുക്ക്

Must read

തിരുവനന്തപുരം: ആറ്റിങ്ങൽ ടിബി ജംഗ്ഷനിൽ കാറും ടാങ്കർ ലോറിയും കൂട്ടി ഇടിച്ച് മൂന്ന് പേർ മരിച്ചു. 5 പേർക്ക് ഗുരുതര പരിക്ക്.ഞായറാഴ്ച രാത്രി 11 മണിയോടെയാണ് അപകടം നടന്നത്.

കൊല്ലം ഭാഗത്ത്‌ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക്‌ വരുകയായിരുന്ന പാൽ ടാങ്കർ ലോറിയും എതിർദിശയിൽ വന്ന കല്ലുവാതുക്കൽ സ്വദേശികൾ സഞ്ചരിച്ച ഫോർച്യൂണർ കാറുമാണ് കൂട്ടിയിടിച്ചത്. കാറിൽ 8 ഓളം പേർ ഉണ്ടായിരുന്നു.

കല്ലുവാതുക്കൽ സ്വദേശികളായ അസീം (32) മനീഷ്, പ്രിൻസ് എന്നിവരാണ് മരിച്ചത്. രണ്ടു പേരുടെ മൃതദേഹം തിരുവനന്തപുരം മെഡിയ്ക്കൽ കോളേജിലും ഒരാളുടേത് ആറ്റിങ്ങൽ വലിയകുന്ന് അശുപത്രിയിലും സൂക്ഷിച്ചിരിക്കുന്നു.5 പേർക്ക് ഗുരുതര പരിക്കുണ്ട്.

- Advertisement -

- Advertisement -

വിവാഹം കഴിഞ്ഞ വരനെയും വധുവിനെയും വധുവിന്റെ വീട്ടിൽ കൊണ്ടാക്കിയ ശേഷം കല്ലുവാതുക്കലിലേക്ക് മടങ്ങി പോകുമ്പോഴാണ് അപകടം നടന്നത്. കാർ പൂർണമായും തകർന്നു. ലോറിയിൽ ഇടിച്ച കാർ റോഡ് വശത്തെ മൺതിട്ടയിൽ ഇടിച്ചു മറിഞ്ഞു.

ആറ്റിങ്ങൽ ഫയർ ഫോഴ്‌സും ഹൈവേ പോലീസും ആറ്റിങ്ങൽ, കല്ലമ്പലം പോലീസും സ്ഥലത്തെത്തി ഏറെ പണിപ്പെട്ടാണ് വാഹനത്തിൽ കുടുങ്ങിയവരെ പുറത്തെടുത്ത് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോയത്.

- Advertisement -

മൂന്ന് പേർ മരിച്ചു.റോഡിലെ ഗട്ടർ കണ്ട് ലോറി ഡ്രൈവർ വാഹനം വെട്ടി തിരിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week