കൊലപാതകശ്രമം :ഈരാറ്റുപേട്ടയില്‍ മധ്യവയസ്കൻ അറസ്റ്റിൽ


ഈരാറ്റുപേട്ട: കൊലപാതകശ്രമ കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. പൂഞ്ഞാർ കുന്നത്തുപറമ്പിൽ വീട്ടിൽ ചാരായം ചന്ദ്രൻ എന്ന് വിളിക്കുന്ന ചന്ദ്രൻ (57) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം വൈകിട്ട് ആറുമണിയോട് കൂടി പൂഞ്ഞാർ സ്വദേശിയായ 65 കാരനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

പൂഞ്ഞാർ ടൗൺ ഭാഗത്ത് കാലിത്തീറ്റ കച്ചവടം നടത്തിവന്നിരുന്ന ഇയാളുടെ കടയിൽ ചന്ദ്രൻ അതിക്രമിച്ചു കയറി ഇയാളെ ചീത്ത വിളിക്കുകയും, മർദ്ദിക്കുകയും തുടർന്ന് തന്റെ കയ്യിൽ കിടന്നിരുന്ന സ്റ്റീൽ വള ഊരി മുഖത്തിനിട്ട് ഇടിക്കുകയുമായിരുന്നു. ചന്ദ്രന് ഇയാളോട് മുൻ വൈരാഗ്യം നിലനിന്നിരുന്നു.

ഇതിന്റെ തുടർച്ചയെന്നോണമാണ് ഇയാൾ കടയുടമയെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.ഐ വിഷ്ണു.വി.വി, ഇക്ബാൽ, അജ്മൽ ഖാൻ, സി.പി.ഓ മാരായ അനീഷ് കെ.സി, അജേഷ് കുമാർ, ശരത് കൃഷ്ണദേവ്, സന്ദീപ് രവീന്ദ്രൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് ഈരാറ്റുപേട്ട സ്റ്റേഷനിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News