കൊലപാതക ശ്രമം, വീടുകളിൽ അതിക്രമിച്ച് കയറി പണം ആവശ്യപ്പെട്ട് ഭീഷണി;നിരന്തരം തെറ്റ് ആവർത്തിച്ചതോടെ ഒടുവിൽ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

കൊച്ചി: പെരുമ്പാവൂരിൽ നിരന്തര കുറ്റവാളിയായ പ്രദീപ് എന്നയാളെ കാപ്പ ചുമത്തി ജയിലിലടച്ച് പോലീസ്. കോട്ടപ്പടി സ്ഥദേശി പ്രദീപിനെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കോട്ടപ്പടി, കുറുപ്പംപടി പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകശ്രമം, ദേഹോപദ്രവം, വ്യാജ വാറ്റ് ഉൾപ്പടെ നിരവധി കേസുകളിലെ പ്രതിയാണ് പ്രദീപ്.

കഴിഞ്ഞ ആഗസ്ത് മുപ്പതു മുതൽ 6 മാസത്തേക്ക് എല്ലാ ചൊവ്വാഴ്ചയും പെരുമ്പാവൂർ എഎസ്പി ഓഫിസിൽ ഹാജരായി ഒപ്പിടുന്നതിന് ഉത്തരവുണ്ടായിരുന്നതാണ് പ്രദീപിന്. എന്നാൽ ഈ ഉത്തരവ് ലംഘിച്ച് കഴിഞ്ഞ ഡിസംബറിൽ കുറുപ്പംപടി വട്ടോലിപ്പടിയിൽ വച്ച് സാജു എന്നയാളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും, കോട്ടപ്പടി ഭാഗത്ത് ഒരു വീട്ടിൽ അതിക്രമിച്ച് കയറി പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ കേസിലും പ്രതിയായതിനെ തുടർന്നാണ് ഇയാളെ കാപ്പ ചുമത്തി പോലീസ് ജയിലിൽഅടച്ചത്.

ഇൻസ്പെക്ടർ ജിജിൻ ജി ചാക്കോ, എസ്സിപിഒമാരായ എംകെസുധി, ജോബി എം വർഗീസ്, സിപിഒമാരായ അജിത്ത് മോഹൻ, പി നോബിൾ എന്നിവർ ചേർന്നാണ് പ്രതി പ്രദീപിനെ അറസ്റ്റ് ചെയ്തത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി 82 പേരെ കാപ്പ ചുമത്തി ജയിലിൽ അടച്ചു. 59 പേരെ നാട് കടത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News