കോട്ടയത്ത് ലോക്ക് ഡൗണില്‍ പട്ടാപ്പകല്‍ സ്വാകാര്യ ബസ് മോഷ്ടിക്കാന്‍ ശ്രമം; പോലീസ് പിടികൂടുമെന്നായപ്പോള്‍ ബസ് ഉപേക്ഷിച്ച് കടന്നുകളഞ്ഞു

കോട്ടയം: ലോക് ഡൗണിനെ തുടര്‍ന്ന് നാഗമ്പടം സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്വകാര്യ ബസ് പട്ടാപ്പകല്‍ മോഷ്ടിച്ചു കൊണ്ടു പോകാന്‍ ശ്രമം. പോലീസ് പിടികൂടുമെന്നായപ്പോള്‍ ബസ് വഴിയില്‍ ഉപേക്ഷിച്ച് മോഷ്ടാക്കള്‍ കടന്നുകളഞ്ഞു. ഇന്ന് രാവിലെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഷാലിമാര്‍ എന്ന സ്വകാര്യ ബസാണ് മോഷ്ടിച്ചു കൊണ്ടുപോകാന്‍ ശ്രമിച്ചത്.

<p>നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസ് അവിടെ നിന്ന് മോഷ്ടിച്ച ശേഷം അയര്‍ക്കുന്നം പെട്രോള്‍ പമ്പില്‍ എത്തി ഡീസല്‍ അടിച്ചു. പമ്പുടമ പണം ആവശ്യപ്പെട്ടപ്പോള്‍ മുതലാളി തരുമെന്ന് പറഞ്ഞ് ബസുമായി മോഷ്ടാവ് അവിടെ നിന്ന് കടന്നുകളഞ്ഞു. </p>

<p>പണത്തിനായി പമ്പുട ബസിന്റെ മുതലാളിയെ വിളിച്ചപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. ഉടന്‍ തന്നെ മോഷണ വിവരം ബസുടമ പോലീസില്‍ അറിയിക്കുകയായിരിന്നു. തുടര്‍ന്ന് മോഷ്ടക്കാള്‍ ബസ് ചൂട്ടുവേലിയില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരിന്നു. ബസ് ഗാന്ധിനഗര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News