KeralaNews

ഉത്സവത്തിനിടെ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; യുവമോർച്ച മുൻ ജില്ലാ സെക്രട്ടറി അറസ്റ്റിൽ

തൃശൂർ: ഉത്സവത്തിനിടെ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന യുവമോർച്ച മുൻ ജില്ലാ സെക്രട്ടറി അറസ്റ്റിൽ. വാടാനപ്പള്ളി ബീച്ച് വ്യാസനഗറിൽ കാട്ടിൽ ഇണ്ണാറൻ കെ എസ് സുബിൻ (40) ആണ് അറസ്റ്റിലായത്. വാടാനപ്പള്ളി എസ്ഐ മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിലുള്ള പൊലീസ് മൂന്ന് മാസങ്ങൾക്ക് ശേഷം ബംഗളൂരുവിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ജനുവരിയിൽ ആയിരുന്നു സംഭവം. വ്യാസനഗറിലെ ദേശവിളക്ക് കാണാനെത്തിയ 18കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് സുബിനെതിരെയുള്ള കേസ്. ജനുവരി 10നായിരുന്നു പരാതിയിൽ പൊലീസ് കേസെടുത്തത്. ഇതോടെ പ്രതി ഒളിവിൽ പോകുകയായിരുന്നു. സംസ്ഥാനത്തിനകത്തും ഇതര സംസ്ഥാനങ്ങളിലുമായി ഒളിവിൽ കഴിയുകയായിരുന്ന ഇയാൾ ബംഗളൂരുവിൽ ഉണ്ടെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.

ഇതിനെത്തുടർന്ന് പൊലീസ് സംഘം അവിടെ എത്തി തെരച്ചിൽ നടത്തി. പിന്നാലെ പ്രതിയെ പിടികൂടുകയായിരുന്നു. നിരവധി ക്രിമിനൽ കേസിലെ പ്രതിയാണ് സുബിൻ. ഇയാൾ വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിലെ ഗുണ്ട ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. എസ്ഐക്ക് പുറമെ സിപിഒമാരായ അലി, അരുൺ, പ്രദീപ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker