യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം: പഞ്ചായത്ത് ഉണ്ണി അറസ്റ്റില്‍

തിരുവനന്തപുരം: യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പഞ്ചായത്ത് ഉണ്ണി അറസ്റ്റില്‍. ചിറ്റാറ്റുമുക്ക് പഞ്ചായത്ത് നടയില്‍ പഞ്ചായത്ത് ഉണ്ണി എന്ന രതീഷാണ് അറസ്റ്റിലായത്.

കഴക്കൂട്ടം പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഏപ്രില്‍ 19നായിരുന്നു സംഭവം. പഞ്ചായത്തുനട എന്ന സ്ഥലത്തു വെച്ച് മുന്‍വൈരാഗ്യം കാരണം മേനംകുളം സ്വദേശി ലാലുവിനെ അസഭ്യം പറഞ്ഞ്, ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്.

പ്രതിയുടെ സുഹൃത്തുക്കളുമായി ലാലു സഹകരിക്കാത്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു. പ്രദേശത്ത് ഇയാളുടെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.

കഴക്കൂട്ടം സ്റ്റേഷനിലും തിരുവനന്തപുരം റൂറല്‍ പോലീസ് ജില്ലയിലുമായി 18 ആക്രമണക്കേസുകളും പ്രതിക്കെതിരെ നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News