കൂലിയെ ചൊല്ലിയുള്ള തർക്കം അതിരുവിട്ടു; ചുമട്ടുതൊഴിലാളിയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം; കേസിൽ മത്സ്യ വ്യാപാരി അറസ്റ്റിൽ

കൂലിയെ ചൊല്ലിയുള്ള തർക്കം അതിരുവിട്ടു; ചുമട്ടുതൊഴിലാളിയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം; കേസിൽ മത്സ്യ വ്യാപാരി അറസ്റ്റിൽ

ഇടുക്കി: ചുമട്ടുതൊഴിലാളിയെ വാഹനം ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വ്യാപാരി പിടിയിൽ. ഇടുക്കി ചെറുതോണിയിലാണ് സംഭവം നടന്നത്. ചെറുതോണിയിൽ മീൻ വ്യാപാരം നടത്തുന്ന സുഭാഷാണ് ചുമട്ടുതൊഴിലാളി ടി കെ കൃഷ്ണനെ അപായപ്പെടുത്താൻ ശ്രമിച്ചത്.

ചുമടിറക്കുന്നതിലെ കൂലിയെ ചൊല്ലി ഉണ്ടായ തർക്കമാണ് പ്രകോപന കാരണം. കൃഷ്ണൻ ഓടിച്ച സ്കൂട്ടർ വാനിൽ പിന്നാലെയെത്തിയ സുഭാഷും, സഹോദരൻ സുരേഷും ചേർന്ന് ഇടിച്ചിട്ടു. സുഭാഷിനെ റിമാൻഡ് ചെയ്തു. സഹോദരൻ സുരേഷ് ഒളിവിലാണെന്നും പോലീസ് വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News