അട്ടപ്പാടി മധു വധക്കേസില്‍ ഒരു സാക്ഷി കൂടി കൂറുമാറി. 15ാം സാക്ഷിയാണ് കൂറുമാറിയത്

പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ ഒരു സാക്ഷി കൂടി കൂറുമാറി. 15ാം സാക്ഷി മെഹറുന്നീസയാണ് മൊഴിമാറ്റിയത്.

കേസില്‍ ഇതോടെ കൂറുമാറിയവരുടെ എണ്ണം അഞ്ചായി. സാക്ഷികളെ പ്രതിഭാഗം സ്വാധീനിക്കുന്നതായി മധുവിന്റെ കുടുംബം ആരോപിച്ചിരുന്നു.

പ്രോസിക്യൂഷന്‍ സാക്ഷിയായ മെഹറുന്നീസ രഹസ്യ മൊഴി നല്‍കിയ വ്യക്തിയാണ്. നേരത്തേ 10,11,12,14 സാക്ഷികള്‍ കൂറുമാറിയിരുന്നു. ഇവരും രഹസ്യ മൊഴി നല്‍കിയവരാണ്. 13ാം സാക്ഷി സുരേഷ് ആശുപത്രിയിലാണ് അതിനാല്‍ കേസിലെ വിസ്താരം പിന്നീട് നടക്കും.

വിസ്താരത്തിനിടെ മൊഴിമാറ്റിയ മുക്കാലി ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചറായിരുന്ന 12ാം സാക്ഷി അനില്‍കുമാറിനെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടിരുന്നു.

2018 ഫെബ്രുവരി 22നാണ് ഒരു സംഘം ആക്രമികള്‍ മധുവിനെ തല്ലിക്കൊന്നത്. ജൂണ്‍ എട്ടിന് കേസില്‍ വിചാരണ തുടങ്ങി. പിന്നാലെ രണ്ട് പ്രധാന സാക്ഷികള്‍ കൂറുമാറി. പ്രോസിക്യൂഷന്റെ വീഴ്ചയാണ് കൂറുമാറ്റത്തിന് പിന്നിലെന്ന് മധുവിന്റെ കുടുംബം ആരോപിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News