28.4 C
Kottayam
Saturday, June 6, 2026

പിടികിട്ടാപ്പുള്ളിയെ പിടിയ്ക്കാനെത്തിയ പോലീസിനു നേരെ ആക്രമണം,ആറു പോലീസുകാര്‍ക്ക് പരുക്ക്‌,സ്‌ക്വാഡംഗത്തിന്റെ കാലിന് പരുക്ക്,കുന്ദമംഗലത്ത് നടന്നത് നാടകീയ സംഭവങ്ങള്‍

Must read

കുന്ദമംഗലം (കോഴിക്കോട്​): നിരവധി കേസുകളില്‍ പ്രതിയായ പിടികിട്ടാപ്പുള്ളി ടിങ്കുവിനെ പിടികൂടാനെത്തിയ പൊലീസുകാര്‍ക്കുനേരെ പ്രതിയുടെ നേതൃത്വത്തില്‍ പരാക്രമം.ആറ്​ പൊലീസുകാര്‍ക്ക്​ പരിക്കേറ്റു. ഒരാളുടെ മുട്ടുകാലി​ന്​​ ഗുരുതരമായി പരിക്കേറ്റു.

കഞ്ചാവ്​ ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയായ ഗുണ്ടാ നേതാവ്​ കുന്ദമംഗലം പെരിങ്ങളം സ്വദേശി ടിങ്കു എന്ന ഷിജു (33)വിനെ പിടിക്കാനെത്തിയപ്പോഴാണ്​ സിനിമാസ്​റ്റൈല്‍ സംഭവങ്ങള്‍ അരങ്ങേറിയത്​. ഡെന്‍സാഫ് സ്ക്വാഡ് അംഗം ജോമോന്‍റെ കാലിന്‍റെ മുട്ടിനാണ്​ ഗുരുതര പരിക്കേറ്റത്​. ഇദ്ദേഹത്തെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. സുനോജ്, അര്‍ജ്ജുന്‍, സായൂജ്, ജിനീഷ്, മിഥുന്‍ എന്നിവരാണ്​ പരിക്കേറ്റ മറ്റ്​ സ്ക്വാഡ് അംഗങ്ങള്‍. മെഡിക്കല്‍ കോളജ് അസി. കമ്മീഷണര്‍ കെ. സുദര്‍ശന്‍റെ നേതൃത്വത്തില്‍ കോഴിക്കോട് സിറ്റി ഡന്‍സാഫും സ്ക്വാഡും ചേര്‍ന്ന് അതിസാഹസികമായി​ പ്രതിയെ പിടികൂടിയത്​.

കുന്ദമംഗലത്തിനടുത്ത കട്ടാങ്ങല്‍ ഏരിമലയില്‍ പട്ടാപ്പകലാണ്​ സംഭവം. ഏരിമലയിലുള്ള കല്യാണവീട്ടില്‍ പ്രതി വരാന്‍ സാധ്യത ഉണ്ടെന്ന് മനസിലാക്കിയ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ടിങ്കു ഈ വീട്ടിലേക്ക് വരുന്ന വഴിയേ പൊലീസിനെ കണ്ട് ഓടി രക്ഷപെടാന്‍ ശ്രമിച്ചു. പിടിക്കാന്‍ ശ്രമിച്ച പൊലീസിനെ പ്രതിയുടെ സഹോദരനും സുഹൃത്തുക്കളും ആക്രമിക്കുകയായിരുന്നു.

കീഴ്പെടുത്തി മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ച പ്രതി ഇവിടെ നിന്ന് ഇറങ്ങി ഓടി റോഡില്‍ നിര്‍ത്തിയിട്ട വാഹനത്തിന്‍റെ ചില്ല് തല കൊണ്ട് കുത്തിപൊട്ടിച്ച്‌ ഭീകരാന്തരീക്ഷം സൃഷ്​ടിച്ചു. നടുറോഡില്‍ നിര്‍ത്തിയിട്ട വാഹനത്തിനുമുകളില്‍ കയറിയ പ്രതിയെ സാഹസികമായാണ്​ പിടികൂടിയത്​. മെഡിക്കല്‍ കോളജ് എ.സ്.ഐമാരായ രമേഷ് കുമാറിന്‍റെയും ദീപ്തി വി.വിയുടെയും നേതൃത്വത്തിലുള്ള പൊലീസും നാട്ടുകാരും ചേര്‍ന്നാണ്​ ഇവിടെനിന്ന്​ പ്രതിയെ പിടികൂടിയത്​.

- Advertisement -

ഈ വര്‍ഷം ജൂണ്‍ ഒന്നിന്​ ഉച്ചക്ക് ചേവായൂരിലെ പ്രസ​േന്‍റഷന്‍ സ്കൂളിന് സമീപത്തുള്ള വീട്ടില്‍ യുവതിയെ ആക്രമിച്ച്‌​ ദേഹത്തുണ്ടായിരുന്ന ഒമ്ബത്​ പവന്‍ സ്വര്‍ണം കവര്‍ന്ന കേസിലും ഫെബ്രുവരി 10ന്​ മെഡിക്കല്‍ കോളജിനടുത്തുള്ള വീട്ടില്‍ അതിക്രമിച്ചു കയറി യുവതികളെ ആക്രമിച്ച്‌​ 13 പവന്‍ സ്വര്‍ണ്ണവും മൂന്ന്​ മൊബൈല്‍ ഫോണുകളും ഒരുലക്ഷം രൂപയും സ്ഥലത്തിന്‍റെ ആധാരവും കവര്‍ന്ന കേസിലും പ്രതിയാണ് ടിങ്കു.

- Advertisement -

2016 ല്‍ പത്ത് കിലോ കഞ്ചാവുമായി ഫറോക്ക്​ പൊലീസും 2018 ല്‍ അഞ്ച് കിലോയോളം കഞ്ചാവുമായി കുന്ദമംഗലം പൊലീസും ഇയാളെ പിടികൂടിയിരുന്നു. നിരവധി കഞ്ചാവു കേസുകളും പിടിച്ചുപറി കേസുകളും ഇയാളുടെ പേരിലുണ്ട്. രണ്ട് തവണ പോലീസിന്‍റെ പിടിയില്‍ നിന്നും വാഹനം ഉപേക്ഷിച്ച്‌ ഓടി രക്ഷപ്പെട്ട പ്രതി ഒളിവില്‍ കഴിയുകയായിരുന്നു.

സ്ക്വാഡ് അംഗങ്ങളായ എ.എസ്​.ഐ സജി എം, എസ്.സി.പി.ഒമാരായ കെ. അഖിലേഷ്, കെ എ ജോമോന്‍, സി.പി.ഒമാരായ എം. ജീനേഷ്, എം. മിഥുന്‍, അര്‍ജുന്‍ അജിത്ത്​, സുനോജ്, സായൂജ് പി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

Popular this week