KeralaNews

കുഴിമന്തിക്കട ആക്രമണം; പൊലീസുകാരനെ സസ്പെൻഡ് ചെയ്തു

ആലപ്പുഴ: കുഴിമന്തിക്കട അടിച്ചു തകർത്ത പൊലീസുകാരനെതിരെ നടപടി. പ്രതി ജോസഫിനെ സസ്പെൻഡ് ചെയ്തു. ചങ്ങനാശേരി ട്രാഫിക് സ്റ്റേഷനിലെ പൊലീസുകാരനായിരുന്നു ജോസഫ്. കോട്ടയം എസ്പിയാണ് സസ്പെൻഡ് ചെയ്തത്. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.

ഇന്നലെ വൈകീട്ടാണ് ആലപ്പുഴ വലിയ ചുടുകാട് ജങ്ഷനിലെ കുഴിമന്തി കടയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. ഇവിടെനിന്ന് വാങ്ങിയ ഭക്ഷണം കഴിച്ച് ജോസഫിന്റെ മകന് ഭക്ഷ്യവിഷബാധയേറ്റു എന്നാരോപിച്ചായിരുന്നു കട തല്ലിത്തകർത്തത്.

വാക്കത്തിയുമായെത്തിയ ജോസഫ് ഹോട്ടലിന് ഉള്ളിലേക്ക് ബൈക്കോടിച്ച് കയറ്റുകയും കട ആക്രമിക്കുകയുമായിരുന്നു. കടയിലെ ഗ്ലാസുകളെല്ലാം ജോസഫ് പൊട്ടിച്ചു. സംഭവ സമയം ജോസഫ് മദ്യപിച്ചിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. തെറ്റുപറ്റിയെന്നും നിങ്ങളുടെ മക്കൾക്കായിരുന്നു ഭക്ഷ്യവിഷബാധയേറ്റതെങ്കിൽ എന്തുചെയ്യുമായിരുന്നുവെന്നും ജോസഫ് മാധ്യമങ്ങളോട് ചോദിച്ചു. പൊലീസുകാരനെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button