EntertainmentKeralaNews

മലയാളി ലുക്കില്ല, നിറം കൂടി പോയി, സിനിമകള്‍ നഷ്ടപ്പെട്ടു; മമ്മൂക്ക നല്‍കിയ ഉപദേശത്തെ കുറിച്ച് അതുല്യ ചന്ദ്ര

കൊച്ചി:ഗാനഗന്ധര്‍വ്വന്‍ എന്ന സിനിമയിലൂടെ മമ്മൂട്ടിയുടെ നായികമാരില്‍ ഒരാളായി പ്രത്യക്ഷപ്പെട്ട പുതുമുഖമാണ് അതുല്യ ചന്ദ്ര. ശേഷം വളരെ കുറച്ച് സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളു എങ്കിലും തന്റെ നിറവും ലുക്കും കാരണം മലയാള സിനിമകള്‍ നഷ്ടപ്പെടാറുണ്ടെന്ന് പറയുകയാണ് നടിയിപ്പോള്‍. ഇക്കാര്യം മെഗാസ്റ്റാര്‍ മമ്മൂട്ടിയോടും താന്‍ പറഞ്ഞിട്ടുണ്ട്

ഒരു സിനിമ ചിത്രീകരണത്തിനിടയില്‍ നിന്ന് ഇക്കാര്യം മമ്മൂക്കയോട് പറഞ്ഞു. അദ്ദേഹത്തിന്റെ മറുപടി കേട്ടതോടെ തന്റെ നിരാശ മാറിയെന്നാണ് ഒരു അഭിമുഖത്തിലൂടെ അതുല്യ ചന്ദ്ര പറയുന്നത്. വിശദമായി വായിക്കാം.

കങ്കണ റാണവതുമായി എവിടെയൊക്കെയോ എനിക്കൊരു സാമ്യമുണ്ടെന്ന് ചിലരൊക്കെ പറയാറുണ്ട്. കങ്കണയുടേത് പോലെ എന്റേതും ചുരുണ്ട തലമുടി ആയത് കൊണ്ടാവാം അങ്ങനെ പറയുന്നത്. കങ്കണയുമായി മുഖത്തിലോ മുടിയിലോ സാമ്യതയുണ്ടായിട്ട് കാര്യമൊന്നുമില്ല. അഭിനയത്തില്‍ അതുണ്ടായാലേ കാര്യമുള്ളു. മലയാളി ലുക്കുമില്ല, നിറം കൂടി പോയി എന്നൊക്കെയുള്ള കാരണങ്ങളാല്‍ എനിക്ക് മലയാളത്തില്‍ ചില സിനിമകള്‍ നഷ്ടമായിട്ടുണ്ട്. പലര്‍ക്കും ഞാന്‍ മലയാളിയാണോ എന്ന സംശയമുണ്ട്. സെറ്റിലൊക്കെ വച്ച് പലരും എന്നോട് ഇംഗ്ലീഷിലും ഹിന്ദിയിലുമൊക്കെ സംസാരിച്ചിട്ടുണ്ട്. ഞാന്‍ മലയാളം പറയുന്നത് കേള്‍ക്കുമ്പോള്‍ അവര്‍ അതിശയത്തോടെ ചോദിക്കും, നീ മലയാളിയാണോ എന്ന്.

മമ്മൂക്കയുടെ വണ്‍ എന്ന സിനിമയുടെ ഷൂട്ടിങ് എറണാകുളത്ത് ത്രീ ഡോട്സ് സ്റ്റുഡിയോയില്‍ നടക്കുന്ന സമയം തൊട്ട് മുന്‍പത്തെ ദിവസംല ലേമെറിഡനില്‍ ഒരു ഇവന്റിന് മമ്മൂക്ക വന്നിരുന്നു. ഞാന്‍ കാണാന്‍ പോയെങ്കിലും സംസാരിക്കാന്‍ പറ്റിയില്ല. സര്‍, ഞാന്‍ ലേ മെറിഡിയനില്‍ വന്നിരുന്നു. പക്ഷേ സംസാരിക്കാന്‍ പറ്റിയില്ലെന്ന് മമ്മൂക്കയ്ക്ക് ഞാന്‍ മെസേജ് അയച്ചു. ഇവിടെ ഷൂട്ട് നടക്കുന്നുണ്ട്. ജോര്‍ജിനെ വിളിച്ചിട്ട് ഇങ്ങോട്ട് വന്നോളാന്‍ മമ്മൂക്ക പറഞ്ഞു.

മലയാളി ലുക്കുമില്ല, നിറം കൂടി പോയി എന്നത് കൊണ്ട് സിനിമ നഷ്ടമായ കാര്യം മമ്മൂക്കയോടും ഞാന്‍ പറഞ്ഞു. ‘ അതൊന്നും സാരമില്ല. നീ ഇങ്ങനെ ഇരിക്കുന്നത് കൊണ്ടല്ലേ നിനക്ക് തെലുങ്കിലും തമിഴിലുമൊക്കെ ചെയ്യാന്‍ പറ്റിയത്. ഈ ലുക്കുള്ളത് കൊണ്ട് എല്ലാ ഭാഷകളിലും അഭിനയിക്കാന്‍ പറ്റും. ലൊക്കേഷനില്‍ എന്നെ കറുപ്പിക്കാന്‍ നോക്കിയിട്ട് വൃത്തിക്കേടായി പോയി. അതുകൊണ്ട് ഉള്ള നിറത്തില്‍ വിശ്വസിക്കുന്നതാണ് നല്ലത്. മമ്മൂക്ക എന്നോട് പറഞ്ഞു. അപ്പോഴാണ് നിരാശ മാറിയതും ആത്മവിശ്വാസം വന്നതും.

സിനിമയില്‍ വന്നാല്‍ ഗ്ലാമറസ് വേഷങ്ങള്‍ ചെയ്യുമെന്നാണ് അതുല്യയുടെ അഭിപ്രായം. തെലുങ്കില്‍ ഇനി ചെയ്യാന്‍ പോകുന്ന ദില്‍രാജു പ്രൊഡക്ഷന്‍സിന്റെ സിനിമയില്‍ എന്റേത് വളരെ ഗ്ലാമറസായിട്ടുള്ള വേഷമാണ്. ലുക്കില്‍ ഗ്ലാമറസ് ആണെങ്കിലും പക്ക ലോക്കല്‍ ഒരു തെലുങ്ക് പെണ്‍കുട്ടിയുടെ വേഷം. കഥാപാത്രം ആവശ്യപ്പെടുന്നുണ്ടെങ്കില്‍ ഗ്ലാമര്‍ വേഷം ചെയ്യാന്‍ എനിക്ക് മടിയൊന്നുമില്ലെന്ന് നടി പറയുന്നു.

പണ്ട് മുതലേ ഞാനും പപ്പയും മമ്മൂക്കയുടെ ഫാനാണ്. ഗാനഗന്ധര്‍വ്വനില്‍ മമ്മൂക്കയുടെ കൂടെ അഭിനയിച്ചപ്പോള്‍ കിട്ടിയ എക്സ്പീരിയന്‍സ് മറ്റേതൊരു ആര്‍ട്ടിസ്റ്റിനോടൊപ്പം അഭിനയിക്കുമ്പോള്‍ കിട്ടുന്നതിനെക്കാള്‍ വലുതായിരുന്നു എനിക്ക്. ഗാനഗന്ധര്‍വ്വന്‍ ഓഡിഷന്‍ കാള്‍ കണ്ടാണ് ഞാന്‍ അപേക്ഷിച്ചത്. മൂന്ന് റൗണ്ട് ഓഡിഷന്‍ കഴിഞ്ഞാണ് എന്നെ സെലക്ട് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button