‘നിങ്ങള്‍ കാണുന്നത് പോലെയൊന്നുമല്ല, ഞാന്‍ എല്ലാ ദിവസവും വിരസതയനുഭവിക്കുന്നുണ്ട്’; എസ്തര്‍ അനില്‍
കൊച്ചി:മലയാളികളുടെ പ്രിയതാരമാണ് എസ്തര്‍ അനില്‍. ‘നല്ലവന്‍’ എന്ന ചിത്രത്തില്‍ മല്ലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് എസ്തര്‍ സിനിമയിലേക്ക് എത്തിയത്. ശേഷം ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മലയാളി സിനിമാ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടാന്‍ ഈ നടിക്ക് കഴിഞ്ഞു.
മലയാളത്തില്‍ അവസാനമായി അഭിനയിച്ച മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2വും മികച്ച പ്രതികരണമാണ് നേടിയത്. നടിയുടെ ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. വെള്ള ടോപ്പും കറുപ്പ് ജീന്‍സും ധരിച്ചുകൊണ്ടുള്ള തന്റെ ചിത്രങ്ങളാണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്.
‘നിങ്ങള്‍ കാണുന്നത് പോലെയൊന്നുമല്ല, ഞാന്‍ എല്ലാ ദിവസവും വിരസതയനുഭവിക്കുന്നുണ്ട്. മൂഡിയും ക്ഷീണിതയുമാണ്. നിങ്ങള്‍ക്ക് എന്തായിരുന്നു ഈ ദിവസങ്ങളില്‍ പരിപാടികള്‍?’-എന്നും നടി തന്റെ പോസ്റ്റിനൊപ്പം കുറിച്ചിട്ടുണ്ട്.
നിരവധി പേരാണ് ഈ കീഴിലായി കമന്റുകളുമായി എത്തിയത്. നടിയുടെ ചിത്രങ്ങള്‍ക്ക് കീഴില്‍ ‘മനോഹരം’ എന്നൊരാള്‍ കമന്റിട്ടിരിക്കുന്നതും കാണാം.
https://www.instagram.com/p/CPk_4yXp_ca/?utm_source=ig_web_copy_link