27.6 C
Kottayam
Thursday, June 4, 2026

രഹസ്യ ബന്ധത്തിനൊടുവിൽ ഒപ്പം വരാന്‍ പലവട്ടം ആവശ്യപ്പെട്ടു; മകനെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് വരില്ലെന്ന് ആതിര; പക മൂത്ത് കൊലപാതകം; പ്രതി ജോണ്‍സണെ ചിറയിന്‍കീഴില്‍ എത്തിച്ച് തെളിവെടുത്തു

Must read

കഴക്കൂട്ടം: കഠിനംകുളം കൊലപാതകത്തില്‍ പ്രതിയായ ജോണ്‍സന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ കോട്ടയത്ത് നിന്നും കിനംകുളത്ത് എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇയാളെ സംഭവ നടന്ന സ്ഥലങ്ങളില്‍ എല്ലാം എത്തിച്ച് തെളിവെടുപ്പ് നടത്തി. തുടര്‍ന്ന് ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ തെളിവെടുപ്പ് നടത്തുന്നതിന് കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ 21 നാണ് ആതിരയെ ഇയാള്‍ കുത്തിക്കൊലപ്പെടുത്തിയത്. തുടര്‍ന്ന് രക്ഷപ്പെട്ട പ്രതിയെ കോട്ടയത്ത് നിന്നും പിടികൂടുകയായിരുന്നു. ജോണ്‍സന്‍ വിഷം കഴിച്ചിരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ജോണ്‍സനും ആതിരയും ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെടുകയും റീല്‍സുകള്‍ പോസ്റ്റുചെയ്യുകയും ചെയ്തിരുന്നു. ഇതോടെയാണ് കൂടുതലടുത്തത്. ജോണ്‍സന്‍ പലപ്രാവശ്യം കഠിനംകുളത്ത് എത്തിയിരുന്നു. ആതിരയെ കൂട്ടിക്കൊണ്ടുപോകാനായി വീട് വാടകയ്ക്ക് എടുക്കുകയും അതിനായി അഡ്വാന്‍സ് തുക നല്‍കിയിരുന്നതായും ജോണ്‍സന്‍ പൊലീസിനോട് പറഞ്ഞു.

- Advertisement -

- Advertisement -

കൊലപാതകം നടക്കുന്നതിനും മൂന്ന് ദിവസം മുമ്പുതന്നെ ജോണ്‍സന്‍ പെരുമാതുറയില്‍ മുറിയെടുത്ത് താമസിച്ചിരുന്നു. തന്നോടൊപ്പം വരണമെന്ന് പലപ്രാവശ്യം ആവശ്യപ്പെട്ടുവെങ്കിലും മകനെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് ജോണ്‍സനോടൊപ്പം പോകാന്‍ ആതിര കൂട്ടാക്കിയില്ല.

ഇതോടെ പക മൂത്ത ജോണ്‍സന്‍ ചിറയിന്‍കീഴിലെ ഒരു കടയില്‍ നിന്ന് കത്തി വാങ്ങി കൊല നടത്താന്‍ ഉറപ്പിച്ച് ആതിരയുടെ വീട്ടില്‍ എത്തുകയായിരുന്നുവെന്ന് ആറ്റിങ്ങല്‍ ഡിവൈ.എസ്.പി മജ്ഞുലാല്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ട്രക്കിങ്ങിനിടെ എംബിഎ വിദ്യാർഥിനിയെ കാണാതായിട്ട് ആറുദിവസം, വനത്തിൽ തിരച്ചിൽ; സുഹൃത്തുക്കൾ കസ്റ്റഡിയിൽ

ദെഹ്‌റാദൂൺ: ഉത്തരാഖണ്ഡിൽ ട്രക്കിങ്ങിനിടെ എംബിഎ വിദ്യാർഥിനിയെ കാണാതായിട്ട് ആറുദിവസം. നൈനിറ്റാൾ സ്വദേശിനിയായ ബബിത പാണ്ഡെ(24)യെയാണ് ഉത്തരകാശിയിലെ ദയാറ ബുഗ്യാലിലേക്കുള്ള ട്രക്കിങ്ങിനിടെ കാണാതായത്. പെൺകുട്ടിയെ കണ്ടെത്താനായി സൈന്യവും സംസ്ഥാന-ദേശീയ ദുരന്തനിവാരണസേനയും ഉൾപ്പെടെ തിരച്ചിൽ തുടരുകയാണ്....

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

Popular this week