കറാച്ചിയിൽ ഗ്യാസ് സ്ഫോടനം; 12 പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്

കറാച്ചി : പാക്കിസ്ഥാനിലെ തുറമുഖ നഗരമായ കറാച്ചിയിൽ ശനിയാഴ്ച പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് 12 പേർ മരിച്ചതായി റിപ്പോർട്ട്. നിരവധി പേർക്ക് പരുക്കേറ്റു. ഷേർഷാ മേഖലയിലെ ഒരു ബാങ്ക് കെട്ടിടത്തിലാണ് അപകടം ഉണ്ടായത്.

സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങളിൽ, കെട്ടിടത്തിന്റെ ജനലുകളും വാതിലുകളും പൊട്ടിത്തെറിച്ച് ചിതറി കിടക്കുന്നത് കാണാം. സമീപത്ത് നിർത്തിയിട്ടിരുന്ന കാറുകൾക്കും മോട്ടർ സൈക്കിളുകൾക്കും കേടുപാടുകളുണ്ടായി.

ബോംബ് സ്ക്വാഡ് അന്വേഷണം നടത്തുകയാണെന്ന് പ്രവിശ്യാ പൊലീസ് പറഞ്ഞു. 12 പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ടെന്നും 13 പേർ പരുക്കേറ്റ് ചികിത്സയിലാണെന്നും പൊലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News