28.4 C
Kottayam
Saturday, June 6, 2026

‘ആദ്യം കരുതിയത് ബാറ്റ് വുമൺ ആണെന്നാണ്!! പ്രയാഗയുടെ പുതിയ ലുക്കിനും ട്രോൾ

Must read

കൊച്ചി:പിസാസ് എന്ന തമിഴ് സിനിമയിലൂടെ ശ്രദ്ധനേടിയ താരമാണ് നടി പ്രയാഗ മാർട്ടിൻ. അതിന് മുമ്പ് രണ്ട് സിനിമകളിൽ ചെറിയ വേഷങ്ങളിൽ പ്രയാഗ അഭിനയിച്ചിട്ടുണ്ട്. സാഗർ ഏലിയാസ് ജാക്കിയായിരുന്നു പ്രയാഗയുടെ ആദ്യ സിനിമ. അതിൽ അസർ എന്ന കഥാപാത്രത്തിന്റെ അനിയത്തിയുടെ റോളിലാണ് പ്രയാഗ അഭിനയിച്ചത്. പിന്നീട് താരം തമിഴിൽ പോവുകയും അവിടെ തിളങ്ങിയ ശേഷം വീണ്ടും മലയാളത്തിലേക്ക് വരികയും ചെയ്തു.

‘ഒരു മുറൈ വന്ത് പാർഥായ’ മലയാളത്തിൽ പ്രയാഗ നായികയായി അഭിനയിച്ചത്. കട്ടപ്പനയിലെ ഹൃതിക് റോഷനിലെ കഥാപാതമാണ് പ്രയാഗയുടെ കരിയർ തന്നെ മാറ്റിമറിച്ചത്. ആ സിനിമ തിയേറ്ററുകളിൽ വമ്പൻ വിജയമായത് ആയിരുന്നു. രാമലീലയിൽ ദിലീപിന്റെ നായികയായി അഭിനയിച്ചതോടെ പ്രയാഗ സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. രണ്ട് വർഷമായി പ്രയാഗയുടെ റിലീസുകൾ ഒന്നും തന്നെയില്ല.

സിനിമയിൽ നിന്ന് കുറച്ച് നാൾ ബ്രേക്ക് എടുക്കുന്നുവെന്ന് ഒരു അഭിമുഖത്തിൽ താരം പറഞ്ഞിരുന്നു. സിനിമയിൽ നിന്ന് മാത്രമേയുള്ളു താരം ബ്രേക്ക് എടുത്തത്, മറ്റ് പൊതു പരിപാടികളിലും ചടങ്ങുകളിലും സോഷ്യൽ മീഡിയയിലുമൊക്കെ പ്രയാഗ വളരെ സജീവമായി നിൽക്കുന്നുണ്ട്. ഈ അടുത്തിടെ ഹെയർ സ്റ്റൈലിൽ കളർ മാറ്റിയെത്തിയ ലുക്കിന് സോഷ്യൽ മീഡിയയിൽ ഒരുപാട് ട്രോളുകൾക്ക് ഇടവരുത്തിയിരുന്നു.

ഇപ്പോഴിതാ കറുപ്പ് നിറത്തിലെ സ്റ്റൈലിഷ് ഔട്ട് ഫിറ്റിൽ വന്ന പ്രയാഗയുടെ പുതിയ ലുക്കിനും ആരാധകരുടെ ഭാഗത്ത് നിന്നും അത്ര നല്ല പ്രതികരണമല്ല ലഭിച്ചിരിക്കുന്നത്. ആദ്യ കരുതിയത് ബാറ്റ് വുമൺ ആണെന്നാണ് ചിലർ അഭിപ്രായപ്പെട്ടു. നല്ല കുട്ടിയെ അമ്മായി ലുക്ക് ആക്കിയ മേക്കപ്പമാന് അഭിനന്ദനങ്ങൾ, എങ്ങനെ ഇരുന്ന കുട്ടിയാ, വേറെ പ്ലാനെറ്റിൽ നിന്ന് വന്നതാണോ എന്നിങ്ങനെ പോകുന്നു കമന്റുകൾ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

Popular this week