KeralaNews

ഭർത്താക്കന്മാരുടെ മുൻപിൽ ഡ്രസ്സ് അഴിക്കാൻ മടിയുള്ള സ്ത്രീകൾ ഇന്നും ഉണ്ട്, രഹ്ന ഫാത്തിമയ്ക്ക് ചാട്ടവാർ അടി കിട്ടാത്തതിന്റെ കേടെന്ന് ബിഗ് ബോസ് താരം ദയ അശ്വതി

കൊച്ചി: നഗ്ന ശരീരത്തിൽ സ്വന്തം ശരീരത്തിൽ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ ചിത്രം വരപ്പിച്ച സംഭവത്തി അനുകൂലിച്ചും പ്രതികൂലിച്ചും സാമൂഹ മാധ്യമങ്ങളിൽ വാദപ്രതിവാദങ്ങൾ തുടരുകയാണ്.സംഭവത്തിൽ രഹ്നായെ കടുത്ത ഭാഷയിൽ വിമർശിച്ചുകൊണ്ടാണ് ബിഗ് ബോസ് താരം ദയ അശ്വതി രംഗത്തെത്തിയിരിക്കുന്നത്. ഇത് അറിവിന്റെ പുസ്തകം അല്ല ചാട്ടവാർ അടി കിട്ടാത്തതിന്റെ കേട് ആണെന്നും ദയ ഫേസ്ബുക്ക് ലൈവിലൂടെ പ്രതികരിച്ചു

ഫേസ്ബുക്ക് ഉപയോഗിക്കുന്നവർ കണ്ട് മനസിലാക്കാൻ വേണ്ടിയാണ് രഹ്‌നയുടെ വീഡിയോ താൻ ഫേസ്ബുക്കിൽ ഷെയർ ചെയ്തത്. അവൾ എന്താണ് കാണിക്കുന്നത് എന്ന് പുറം ലോകവും അറിയണം. നാളെ ഇതേ പോലെ ഒന്ന് ചെയ്യാൻ അവൾക്ക് മുട്ടുവിറക്കണം. മുൻപ് അവൾ ഒരു ചാളക്കറിയുടെ വീഡിയോയുമായി വന്നിരുന്നു. അന്ന് തന്നെ അവളെ അടിച്ചോടിക്കണമായിരുന്നു. ഇനങ്ങനെയാണോ എല്ലാവരും ചാളക്കറി വയ്ക്കുന്നത്. ഇവൾക്ക് ചാനലിന്റെ റീച്ച് കൂട്ടാൻ വേണ്ടി മാത്രമാണ് ഇത്തരം കോപ്രായങ്ങൾ കാണിക്കുന്നത്. അവൾ കാണിച്ചത് എനിക്ക് ആലോചിക്കാൻ വയ്യെന്നും ദയ അശ്വതി പറയുന്നു.

ഒരു രഹ്ന ഫാത്തിമ അല്ല, ഒരുപാട് രഹ്ന ഫാത്തിമാർ ഉണ്ട്. ഇവരുടെ വളർച്ചയെ തടയിടണം. പത്തിക്ക് തന്നെ അടിച്ചൊതുക്കണം എന്നും ദയ വീഡിയോയിലൂടെ പറയുന്നു. എല്ലാവരും റിപ്പോർട്ട് ചെയ്തിട്ട് അവൾക്കടെ ചാനൽ തന്നെ ഇല്ലാതാക്കണം. ആദ്യം തന്നെ അവളുടെ ചാനലിന് എതിരെ ആകണം പരാതി. മര്യാദക്ക് വീഡിയോ ഇടുവല്ലല്ലോ അവൾ ചെയ്തത്. ചാള കറി അല്ലെ വയ്ക്കുന്നത് അല്ലാതെ ശരീരഭാഗങ്ങളെക്കുറിച്ചുള്ള കറി അല്ലല്ലോ എന്നും ദയ ചോദിക്കുന്നു.

പണ്ട് അവർ ഒരു പെയിന്റ് അടിക്കുന്ന വീഡിയോ പങ്ക് വച്ചിരുന്നു. അന്ന് പെയിന്റ് അടിക്കുന്നതിനെതിരെ നമ്മൾ പ്രതികരിച്ചിരുന്നു എങ്കിൽ ഇന്ന് അവളുടെ മക്കളുടെ ഭാവി ഇങ്ങനെ ആകില്ലായിരുന്നുവെന്നും ദയ പറയുന്നു. സ്വന്തം മക്കളുടെ മുൻപിൽ എങ്ങനെ ഇങ്ങനെ പറ്റുന്നു എന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല. ഭർത്താക്കന്മാരുടെ മുൻപിൽ ഡ്രസ്സ് അഴിക്കാൻ മടിയുള്ള സ്ത്രീകൾ ഇന്നും ഉണ്ട്. അതിന്റെ ഇടയിൽ ആണ് ഇത്തരക്കാർ എത്തുന്നത്. അറിവിന്റെ പുസ്തകം ആണ് പോലും. എന്താണ് അവൾ കാണിച്ചത്. അവളുടെ ഭർത്താവ് എന്ന് പറയുന്ന ആള് ആണുങ്ങൾക്ക് തന്നെ അപമാനം ആണെന്നും ദയ പറയുന്നു.

പുരുഷന്മാർ അമ്പലത്തിൽ ഷർട്ട് ഇടാതെ പോകും എന്ന് കരുതി സ്ത്രീകൾ ബ്ലൗസ് ഇടാതെ പോകുമോ എന്നും താരം വീഡിയോയിലൂടെ ചോദിക്കുന്നു. മാത്രമല്ല അമ്മമാരുടെ പാൽ ചെറുപ്രായത്തിൽ കുടിച്ചു എന്ന് കരുതി വലുതായാൽ കുടിക്കുമോ എന്നും ദയ ചോദിക്കുന്നുണ്ട്. ഇത്തരക്കാർ അറിവിന്റെ പുസ്തകമല്ല. ലോക തോൽവികൾ ആണ് ഇവർ. സ്വയം പറയുന്നതാണ് അറിവിന്റെ പുസ്തകം എന്ന്, അല്ലാതെ മറ്റാരും പറയില്ല. ഇത്തരക്കാരെ ചാട്ടവാറിന് അടിക്കുകയാണ് വേണ്ടത്. തെറ്റ് ചെയ്‌താൽ അത് സമ്മതിക്കണം. കീഴടങ്ങണം അല്ലാതെ ന്യായീകരിക്കരുത് എന്നും ദയ പറയുന്നു.

സദാചാര വാദികള്‍ ആക്രമിക്കും തോറും എന്തും ചെയ്യാനുറച്ചാണ് ഓരോ കാര്യങ്ങളും രഹ്ന സോഷ്യല്‍ മീഡിയവഴി പങ്കുവയ്ക്കുന്നത്. ലൈംഗികതയെക്കുറിച്ച് വീട്ടില്‍ നിന്ന് തന്നെ പഠിക്കണ മെന്നാവശ്യപ്പെട്ട് തന്റെ മകന്റെയും മകളുടെയും മുന്നില്‍ മേല്‍വസ്ത്രമില്ലാതെ കിടക്കുകയും കുട്ടികള്‍ അമ്മയുടെ നെഞ്ചില്‍ ചിത്രം വരയ്ക്കുകയും ചെയ്യുന്നതാണ് വീഡിയോയില്‍ ഉള്ളത്.

ബോഡിആർട്സ് ആൻഡ് പൊളിറ്റിക്സ്’ എന്ന തലക്കെട്ടോടെയാണ് രഹന വീഡിയോ പങ്കുവെച്ചത്. “കണ്ണിന് അസുഖം വന്ന് റസ്റ്റ് ചെയ്യുന്ന സമയത്ത് സ്വന്തം അമ്മയെ കൂള്‍ ആക്കാന്‍ മക്കള്‍ ശരീരത്തില്‍ ഒരു ഫീനിക്സ് പക്ഷിയെ വരച്ചു കൊടുക്കുന്നു” എന്നാണ് വീഡിയോയിൽ രഹന വ്യക്തമാക്കുന്നത്. കടുത്ത ലൈംഗിക നിരാശ അനുഭവിക്കുന്ന സമൂഹത്തില്‍ കേവലം വസ്ത്രങ്ങള്‍ക്കുള്ളില്‍ സ്ത്രീ സുരക്ഷിതയല്ല. സ്ത്രീശരീരം എന്താണെന്നും ലൈംഗികത എന്താണെന്നും തുറന്നു പറയുകയും കാട്ടുക തന്നെയും വേണം. അത് വീട്ടില്‍ നിന്ന് തന്നെ തുടങ്ങിയാലേ സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയൂ- രഹന പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker