29.4 C
Kottayam
Friday, June 5, 2026

‘പിണറായി വിജയന് ഗജകേസരിയോഗം, ഉമ്മൻ ചാണ്ടിയ്ക്ക് ശശിയോഗം; ചെന്നിത്തലയ്ക്ക് കര്‍ണയോഗമെന്നും ജ്യോതിഷി

Must read

കൊച്ചി:നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവചനങ്ങള്‍ നടത്തി ജ്യോതിഷി വിആര്‍ മുരുകദാസ് ദാസ്‌ക്കുട്ടി. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കേരള രാഷ്ട്രീയ രംഗത്ത് വന്‍ മാറ്റങ്ങളാണ് ഉണ്ടാകാന്‍ പോകുന്നതെന്നും എറണാകുളം സ്വദേശിയായ മുരുകദാസ് വാര്‍ത്താസമ്മേളനം നടത്തി അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന് ഗജകേസരിയോഗമാണ് കാണുന്നതെന്നാണ് ജ്യോതിഷി പറയുന്നത്.

എന്നാല്‍ അദ്ദേഹത്തിന് ഈശ്വരാധീനം കുറവാണെന്നും മുരുകദാസ് പറയുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് താരതമ്യേന നല്ല സമയമാണെന്ന് പറയുന്ന മുരുകദാസിന് രമേശ് ചെന്നിത്തലയുടെ കാര്യത്തില്‍ അതേ അഭിപ്രായമില്ല. ബിജെപി ഇത്തവണ കൂടുതല്‍ വോട്ടുകള്‍ നേടുമെന്നും ജ്യോതിഷി പ്രവചിക്കുന്നു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിജയിക്കുമെന്ന് താന്‍ കൃത്യമായി പ്രവചിച്ചിരുന്നതായി മുരുകദാസ് അവകാശപ്പെടുകയും ചെയ്യുന്നുണ്ട്.

വ്യാഴം ഒന്‍പതാം ഭാവത്തിലായതിനാല്‍ ബി ജെ പിക്ക് തെരഞ്ഞെടുപ്പില്‍ മെച്ചമുണ്ടാവും. കൂടുതല്‍ വോട്ടുകള്‍ നേടാനാവുമെന്ന് പ്രശ്‌നത്തില്‍ തെളിയുന്നുണ്ട്.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ജ്യോതിഷത്തില്‍ തെളിയുന്നത് കര്‍ണയോഗമാണ്. വീറോടെ പോരാടി നില്‍ക്കുമെങ്കിലും യുദ്ധസമയത്ത് നിരായുധനായ കര്‍ണന്റെ വിധി. അപ്രതീക്ഷിത ഭാഗ്യലബ്ദിക്ക് യോഗമുണ്ട്. രാജയോഗമുണ്ടെങ്കിലും ഗജകേസരി യോഗമില്ല. ചഞ്ചല മനസ്‌കനായതിനാല്‍ ഉദ്ദേശിക്കുന്ന പ്രതിഫലം എങ്ങുനിന്നും കിട്ടില്ല. മഹാലക്ഷ്മി യോഗം ഏറെയുണ്ട് താനും.

‘മേടലഘ്‌നത്തില്‍ ഈശ്വരാധീനമുള്ളതാണ് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഗ്രഹനില. 10ല്‍ വ്യാഴം നില്‍ക്കുന്നു. ശനി ബലവാനാണ്. രാജപ്രിയനായതിനാല്‍ ശശിയോഗമുണ്ട്. തെരഞ്ഞെടുപ്പില്‍ യു ഡി എഫ് മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ അത് ഉമ്മന്‍ചാണ്ടിയുടെ സമയം കൊണ്ടാവും. സ്ഥിരമായി ആരാധനാലയങ്ങളില്‍ പോകുന്നതിനാല്‍ ഉമ്മന്‍ ചാണ്ടിക്കായി പ്രത്യേക വഴിപാടുകളുടെ ആവശ്യമില്ല. എന്നാല്‍, ഭരണത്തിലേറുകയെന്നത് ദുഷ്‌കരമാവും.

- Advertisement -

‘മുഖ്യമന്ത്രി പിണറായി വിജയന് ഗജകേസരിയോഗമാണുള്ളത്. ചതുരക്കൈകള്‍ കരുത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും പ്രതീകമാണ്. മുഖ്യമന്ത്രിയുടെ വ്യാഴത്തിലെ മാറ്റം രാഷ്ട്രീയ സമയത്തിലും മാറ്റം വരുത്താം. ലഘ്‌നത്തില്‍ ചിങ്ങമായതിനാല്‍ ഈശ്വരാധീനം കുറവുണ്ട്. കുംഭം രാശിയില്‍ ബ്രാഹ്മണ ദോഷം, സ്ത്രീദോഷം എന്നിങ്ങനെ കാണുന്നുണ്ട്. ബുധന്‍ ഒപ്പമുള്ളതിനാല്‍ ദ്രവ്യദോഷം, ദൈവകോപം എന്നിവ മറികടക്കാനാവും. പിണറായിയോ മറ്റുള്ളവരോ അയ്യപ്പന് നീരാഞ്ജനം വഴിപാടു നടത്തിയാല്‍ ഈശ്വരാധീനം വീണ്ടെുക്കാം. ഐക്യമത്യ പുഷ്പാഞ്ജലി, സുബ്രഹ്മണ്യക്ഷേത്ര ദര്‍ശനം എന്നിവ ഈശ്വരാധീനം വര്‍ദ്ധിപ്പിക്കാമെന്നും അദ്ദേഹം പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഭരണം ആരംഭിക്കും മുമ്പ് ഡികെ മന്ത്രിസഭയിൽ പൊട്ടിത്തെറി; ചോദിച്ച വകുപ്പ് കിട്ടാത്തതിന് മന്ത്രി രാജിവെച്ചു

ബെംഗളൂരു: സത്യപ്രതിജ്ഞ ചൊല്ലി അധികാരത്തിലേറിയതിന് പിന്നാലെ കർണാടകയിൽ ഡി.കെ. ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി. കോൺഗ്രസ് മുതിർന്ന നേതാവും ജലസേചന വകുപ്പ് മന്ത്രിയുമായ രാമലിംഗ റെഡ്ഡി മന്ത്രിസ്ഥാനം രാജിവെച്ചു. ചോദിച്ച വകുപ്പ് നൽകാത്തതിലുള്ള അതൃപ്തിയാണ് രാജിക്ക് പിന്നിലെന്നാണ്...

നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചുകയറി; മലപ്പുറത്ത് മൂന്നുപേർ മരിച്ചു

മലപ്പുറം: തേഞ്ഞിപ്പലം കോഹിനൂരിൽ വാഹനാപകടത്തിൽ മൂന്നുപേർക്ക് ദാരുണാന്ത്യം. ദേശീയപാത 66-ൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ചായിരുന്നു അപകടം. തൃശ്ശൂർ സ്വദേശികളായ ഷഹീദ്, ഭാര്യ ഷഹീന, ബന്ധു ജഹാന എന്നിവരാണ് മരിച്ചത്. കോഴിക്കോട്ടുനിന്ന് തൃശ്ശൂരിലേക്ക് പോകുംവഴിയായിരുന്നു അപകടം. രാത്രി...

രണ്ടര മാസം ഗർഭിണി, റസൂൽ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സജ്‌ന

കാച്ചി: ബിഗ് ബോസ് മത്സരാർത്ഥി സജ്‌നയുമായി ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ താൻ ഗര്ഭിണിയാണെന്ന വിവരം പങ്കുവച്ച് സജ്‌ന. താൻ ഒൻപത്പ ആഴ്ച ഗർഭിണിയാണെന്ന് അറിയിച്ചുകൊണ്ടാണ് റസൂൽ...

താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; രാവിലെ ആറു മുതല്‍ രാത്രി എട്ടുവരെ ഭാരവാഹനങ്ങള്‍ കടത്തിവിടില്ല: നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വയനാട് ജില്ലാ കളക്ടര്‍

വയനാട്: താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായാണ് ചുരത്തില്‍ (ദേശീയ പാത 766) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചുരത്തിലൂടെയയുള്ള...

ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

എടവണ്ണ: ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശി ഷാഹിനാണ് മരിച്ചത്. ഷാഹിനെ കാണാതായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ...

Popular this week