KeralaNews

ദലിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വിമുക്തഭടനായ ജ്യോത്സ്യൻ അറസ്റ്റിൽ

കോട്ടയം∙:15കാരിയായ ദലിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വിമുക്തഭടനായ ജ്യോത്സ്യൻ അറസ്റ്റിൽ. വൈക്കം ടിവിപുരം പള്ളിപ്രത്തുശേരി കൈമുറി തെക്കേടത്ത് സുദർശനൻ (56) ആണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 12നാണ് വൈക്കം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഇതോടെ സുദർശനൻ ഒളിവിൽ പോവുകയായിരുന്നു. ഇന്നലെ രാത്രിയാണ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ പിതാവിന്റെ സുഹൃത്താണ് പ്രതി.

പെൺകുട്ടിയുടെ അമ്മ പറയുന്നത്: ‘‘കുട്ടിയുടെ അച്ഛനുമായുള്ള സൗഹൃദം മുതലെടുത്ത് കഴിഞ്ഞ നവംബറിൽ പെൺകുട്ടിയെയും സഹോദരനെയും പ്രതി തനിച്ചുണ്ടായിരുന്ന സമയത്ത് വീട്ടിലേക്കു ക്ഷണിച്ചു. സഹോദരനെ ഇറച്ചി വാങ്ങാനായി കടയിൽ പറഞ്ഞയച്ചു. തുടർന്ന് വീടിന്റെ സിറ്റൗട്ടിൽ ഇരുന്ന പെൺകുട്ടിക്ക് ജ്യൂസ് നൽകി. ഇതോടെ കുട്ടി മയങ്ങി.

സഹോദരൻ ഇറച്ചി വാങ്ങി മടങ്ങിയെത്തിയപ്പോൾ പെൺകുട്ടിയെ മയക്കത്തിൽ നിന്നും ഉണർത്തി. ഈ സമയം പെൺകുട്ടി പ്രതിയുടെ കിടപ്പുമുറിയിൽ ആയിരുന്നു. തുടർന്ന് പല ദിവസങ്ങളിലായി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കുകയും മർദിക്കുകയും ചെയ്തു. സംഭവം പുറത്തു പറഞ്ഞാൽ ചിത്രവും വിഡിയോയും പ്രചരിപ്പിക്കുമെന്നും പറഞ്ഞ് പലതവണ പീഡിപ്പിച്ചു.

മാനസിക സമ്മർദം സഹിക്കാതെ പെൺകുട്ടി കൂട്ടുകാരിയോടാണ് പീഡന വിവരം ആദ്യം പറഞ്ഞത്. കൂട്ടുകാരി സ്കൂളിലെ അധ്യാപികയോട് പറഞ്ഞു. അധ്യാപിക വിളിച്ചത് അനുസരിച്ച് ഞാനും അടുത്ത ബന്ധുവും സ്കൂളിൽ എത്തിയപ്പോഴാണ് പീഡന വിവരം അറി‍ഞ്ഞത്. തുടർന്ന് സംഭവം ചോദിക്കാൻ പ്രതിയുടെ വീട്ടിൽ പോയി മടങ്ങിയെത്തിയ ഉടൻ, പ്രതിയുടെ അടുത്ത ബന്ധു ഞങ്ങളുടെ വീട്ടിൽ എത്തി സ്വാധീനിക്കാൻ ശ്രമിച്ചു. അതിനു വഴങ്ങാതെ വന്നപ്പോൾ പെൺകുട്ടിയെ അപമാനിക്കാനും ശ്രമം നടത്തി’’– പെൺകുട്ടിയുടെ അമ്മ പറഞ്ഞു.

സ്കൂൾ അധികൃതർ അറിയിച്ചതിനെ തുടർന്ന് പട്ടികജാതി വികസന വകുപ്പ് കോ ഓഡിനേറ്റർ അടക്കമുള്ളവർ സ്ഥലത്തെത്തി. തുടർന്ന് ചൈൽഡ് ലൈൻ, വൈക്കം പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ വിവരം അറിയിക്കുകയായിരുന്നു. വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം ജൂലൈ 13ന് പെൺകുട്ടിയെ മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker