26.2 C
Kottayam
Friday, June 5, 2026

മെസ്സിക്കും സുവാരസിനും അസിസ്റ്റ്; എം എൽ എസിൽ ഇന്റർ മയാമിക്ക് ജയത്തുടക്കം

Must read

ഫ്ലോറിഡ: മേജർ ലീ​ഗ് സോക്കറിൽ ഇന്റർ മയാമിക്ക് വിജയത്തുടക്കം. ആവേശകരമായ ആദ്യ മത്സരത്തിൽ റയൽ സാൾട്ട് ലേക്കിനെ എതിരില്ലാത്ത രണ്ട് ​ഗോളുകൾക്ക് മയാമി തോൽപ്പിച്ചു. മത്സരത്തിൽ മെസ്സിയും സുവാരസും അസിസ്റ്റുകൾ നൽകി. റോബർട്ട് ടെയ്ലറും ഡീ​ഗോ ​ഗോമസും ​ഗോളുകൾ നേടി.

ആദ്യ പകുതിയിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഇന്റർ മയാമി ആയിരുന്നു മുന്നിൽ. ഒമ്പത് ഷോട്ടുകൾ മയാമിപ്പട പായിച്ചതിൽ അഞ്ചെണ്ണം ലക്ഷ്യത്തിലേക്കായിരുന്നു. 16-ാം മിനിറ്റിലെ മെസ്സിയുടെ ഫ്രീക്വിക്ക് ​ഗോൾലൈനിൽ വെച്ചാണ് റയൽ താരം ഹെഡറിലൂടെ പ്രതിരോധിച്ചത്.

നാല് ഷോട്ടുകൾ എടുത്തെങ്കിലും ഒരെണ്ണം പോലും ലക്ഷ്യത്തിേലേക്ക് പായിക്കാൻ റയൽ സാൾട്ട് ലേക്കിന് കഴിഞ്ഞില്ല. 39-ാം മിനിറ്റിലാണ് മയാമി ആരാധകർ കാത്തിരുന്ന നിമിഷമെത്തിയത്. ലയണൽ മെസ്സിയുടെ പാസിൽ റോബർട്ട് ടെയ്ലർ മയാമിപ്പടയെ മുന്നിലെത്തിച്ചു. ആദ്യ പകുതി ഒരു ​ഗോളിന് ലീഡ് ചെയ്യാനും മെസ്സിക്കും സംഘത്തിനും കഴിഞ്ഞു.

രണ്ടാം പകുതിയിൽ ശക്തമായ തിരിച്ചുവരവിന് റയൽ സം​ഘത്തിന് സാധിച്ചു. തുടർച്ചയായി ഇന്റർ മയാമിയെ പ്രതിരോധത്തിലാക്കി റയൽ മുന്നേറ്റം കാഴ്ചവെച്ചു. ഷോട്ടുകളുടെ എണ്ണത്തിൽ റയൽ മയാമിയേക്കാൾ മുന്നിലെത്തി. 71-ാം മിനിറ്റിൽ ആദ്യമായി ​​ഗോൾപോസ്റ്റിലേക്ക് എത്തിച്ച ഷോട്ട് മയാമി ​ഗോൾ കീപ്പർ ഡ്രേക്ക് കാലണ്ടറിന്റെ മികവിൽ രക്ഷപെടുത്തി.

- Advertisement -

രണ്ടാം പകുതി പുരോ​ഗമിക്കും തോറും മയാമി പ്രതിരോധത്തിന് ശക്തമായ ജോലിയാണ് ഉണ്ടായിരുന്നത്. ​ഗോൾ പോസ്റ്റിന് മുന്നിലെ കാലണ്ടർ മികവ് മയാമിക്ക് പലതവണ രക്ഷയായി. ഒടുവിൽ 83-ാം മിനിറ്റിൽ റയലിന്റെ ആ​ഗ്രഹങ്ങൾക്ക് രണ്ടാം തിരിച്ചടിയേറ്റു.

- Advertisement -

മെസ്സിയുടെ മുന്നേറ്റത്തിൽ സുവാരസിന് ലഭിച്ച പാസ് ഡീ​ഗോ ​ഗോമസിന്റെ ഷോട്ടിലൂടെ വലയിലെത്തി. ഇതോടെ മത്സരത്തിൽ ഇന്റർ മയാമി 2-0ത്തിന് മുന്നിലായി. ഒടുവിൽ ലോങ് വിസിൽ മുഴങ്ങിയപ്പോൾ സീസൺ വിജയത്തോടെ തുടങ്ങാൻ ഇന്റർ മയാമിക്ക് കഴിഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ലിവ്-ഇൻ പങ്കാളിത്തത്തിലെ കൃത്രിമ ഗർഭധാരണം; കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: വിവാഹത്തിന് മുൻപ് ഒരുമിച്ച് താമസിച്ച കാലത്ത് കൃത്രിമ ഗർഭധാരണത്തിലൂടെ ഉണ്ടായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർത്ത് പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സിംഗിൾ മദർ എന്ന നിലയിൽ...

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

Popular this week