തിരുവനന്തപുരം : പത്രിക പിന്‍വലിക്കല്‍ സമയപരിധി ഇന്ന് വൈകുന്നേരം കഴിയുന്നതോടെ നിയമസഭതെരഞ്ഞെടുപ്പിന്റെ അന്തിമപോരാട്ട ചിത്രം വ്യക്തമാകും.തലശ്ശേരി, ഗുരുവായൂര്‍, ദേവികുളം മണ്ഡലങ്ങളില്‍ നിലവില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയില്ല. പത്രിക തള്ളിയതിനെതിരെ നല്കിയ കേസില്‍ ഇന്നത്തെ കോടതിവിധി നിര്‍ണായകമാകും.
പിന്‍വലിക്കല്‍ സമയം അവസാനിച്ചാലുടന്‍ സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നം അനുവദിക്കും. നിലവില്‍ അംഗീകൃത രാഷ്ട്രീയപാര്‍ട്ടികള്‍ മാത്രമാണ് ചിഹ്നം വെച്ച് പ്രചാരണം നടത്തുന്നത്. മുന്നണികളുടെ സ്വതന്ത്രര്‍ക്കും മറ്റ് സ്വതന്ത്രര്‍ക്കും തിങ്കളാഴ്ച ചിഹ്നം ലഭിക്കും.
140 മണ്ഡലങ്ങളിലേക്ക് നല്‍കിയതില്‍ 1061 പത്രികകള്‍ കമീഷന് സാധുവെന്ന് കണ്ടെത്തിയിരുന്നു. പത്രിക തള്ളല്‍ വിഷയത്തില്‍ ഹൈകോടതിവിധി കൂടി പരിഗണിച്ചാകും കമീഷന് തീരുമാനം.