24.2 C
Kottayam
Wednesday, December 4, 2024

അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദലിനുനേരെ വധശ്രമം; വെടിയുതിര്‍ത്തത് സുവര്‍ണ ക്ഷേത്രത്തിനുള്ളിൽ വെച്ച്

Must read

അമൃത്‍സര്‍: അകാലിദള്‍ നേതാവും പഞ്ചാബ് മുൻ മുഖ്യമന്ത്രിയുമായ സുഖ്ബീര്‍ സിങ് ബാദലിനുനേരെ വധശ്രമം. അതീവ സുരക്ഷ മേഖലയായ അമൃത്‍സറിലെ സുവര്‍ണ ക്ഷേത്രത്തിനുള്ളിൽ വെച്ചാണ് വെടിവെയ്പ്പുണ്ടായത്. രണ്ടു തവണയാണ് സുഖ്ബീര്‍ സിങ് ബാദലിനുനേരെ വെടിയുതിര്‍ത്തത്. അമൃത്‍സറിലെ സുവര്‍ണ ക്ഷേത്രത്തിലെ പ്രവേശനകവാടത്തിന് സമീപത്ത് വെച്ചാണ് വധശ്രമം. 

സംഭവത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. ഇന്ന് രാവിലെ സുവര്‍ണ ക്ഷേത്രത്തിൽ മതപരമായ ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് സംഭവം. സുഖ്ബീര്‍ സിങിന്‍റെ സമീപത്ത് നിന്നാണ് വെടിവെയ്പ്പുണ്ടായത്. സുവര്‍ണ ക്ഷേത്രത്തിന്‍റെ പ്രവേശന കവാടത്തിനരികിൽ വീൽ ചെയറിൽ ഇരിക്കുകയായിരുന്ന സുഖ്ബീര്‍ സിങിനുനേരെ പെട്ടെന്ന് വെടിയുതിര്‍ക്കുകയായിരുന്നു. എന്നാൽ, അക്രമിയെ ഉടൻ തന്നെ സുഖ്ബീര്‍ സിങിന്‍റെ ഒപ്പമുണ്ടായിരുന്നവര്‍ കീഴ്പ്പെടുത്തുകയായിരുന്നു.

പ്രവേശന കവാടത്തിന്‍റെ ചുവരിലാണ് വെടിയുണ്ടകള്‍ ചെന്നു പതിച്ചതെന്നും ആര്‍ക്കും അപകടമുണ്ടായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. വെടിവെയ്പ്പുണ്ടായെങ്കിലും സുഖ്ബീര്‍ സിങ് സുരക്ഷിതനാണെന്ന് പൊലീസ് അറിയിച്ചു. അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാരണയണ്‍ സിങ് എന്നായാളാണ് വെടിയുതിര്‍ത്തത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരുകയാണ്. ആക്രമണം നടത്തിയ നാരായണ്‍ സിങിന്  ഖാലിസ്ഥാൻ ബന്ധമുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന. ബബർ ഖൽസ എന്ന സംഘടനയുടെ അംഗമാണ് അക്രമിയെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സാങ്കേതികതകരാർ; ഷൊർണൂരിൽ വന്ദേഭാരത് എക്‌സ്പ്രസ് വഴിയിൽ കുടുങ്ങി; ഇന്റർസിറ്റിയും വൈകുന്നു

ഷൊര്‍ണൂര്‍: കാസര്‍കോട്‌-തിരുവനന്തപുരം വന്ദേഭാരത് ഒരു മണിക്കൂറിലേറെയായി ഷൊര്‍ണൂര്‍ പാലത്തിന് സമീപം പിടിച്ചിട്ടിരിക്കുന്നു. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ്‌ ട്രെയിന്‍ പിടിച്ചിട്ടിരിക്കുന്നത്.ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട ഉടനെയാണ് സംഭവം. തുടര്‍ന്ന് ട്രെയിന്‍ പിടിച്ചിട്ടു. പ്രശ്‌നം...

ഹോട്ടലുകളിലും പൊതുസ്ഥലത്തും ബീഫ് വിളമ്പാനാകില്ല; നിരോധനമേർപ്പെടുത്താന്‍ അസമിലെ ബിജെപി സർക്കാർ

ദിസ്പൂർ : റെസ്റ്റോറൻ്റുകളിലും ഹോട്ടലുകളിലും പൊതുസ്ഥലങ്ങളിലും ബീഫ് വിളമ്പുന്നതും കഴിക്കുന്നതും നിരോധിക്കാൻ അസം സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ബുധനാഴ്ച അറിയിച്ചു. മാട്ടിറച്ചി ഉപഭോഗം സംബന്ധിച്ച് നിലവിലുള്ള നിയമം ഭേദഗതി...

ലോഗിന്‍ ചെയ്യാനും പോസ്റ്റ് ചെയ്യാനും കഴിയുന്നില്ല ; രാജ്യത്ത് ഇന്‍സ്റ്റഗ്രാമില്‍ സാങ്കേതിക തകരാര്‍

മുംബൈ:  ജനപ്രിയ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാമില്‍ സാങ്കേതിക തടസം നേരിടുന്നതായി റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുമ്പോള്‍ പ്രശ്നങ്ങള്‍ നേരിടുന്നുവെന്ന്  ക്രൗഡ്-സോഴ്‌സ്ഡ് ഔട്ട്‌ടേജ് ട്രാക്കിംഗ് സേവനമായ ഡൗൺഡിറ്റക്ടര്‍ അറിയിച്ചു. ബുധനാഴ്ച രാവിലെ മുതൽ പരാതികൾ...

ഭാര്യ മരിച്ചാൽ എത്രനാൾ കഴിഞ്ഞ് വീണ്ടും കല്യാണം കഴിക്കാം?ഓണ്‍ലൈന്‍ സെര്‍ച്ച് പണിയായി;യുവാവ് കൊലക്കുറ്റത്തിന് കുടുങ്ങി

വാഷിംഗ്‌ടൺ: യുഎസിൽ നേപ്പാൾ സ്വദേശിനിയുടെ തിരോധാനത്തിൽ ഭർത്താവിനെതിരെ കൊലക്കുറ്റം ചുമത്തി. മംമ്‌‌ത കാഫ്‌ലെ ഭട്ട് (28) എന്ന യുവതിയെയാണ് കഴിഞ്ഞ അഞ്ച് മാസമായി കാണാതായത്. മംമ്‌തയെ ഭർത്താവ് നരേഷ് ഭട്ട് (33) കൊലപ്പെടുത്തി...

നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയെ തഹസില്‍ദാർ പദവിയിൽ നിന്നും മാറ്റി;പുതിയ നിയമനം കളക്ട്രേറ്റില്‍

പത്തംതിട്ട: നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലം മാറ്റം. കോന്നി തഹസീല്‍ദാര്‍ സ്ഥാനത്ത് നിന്നും പത്തനംതിട്ട കളക്ട്രേറ്റിൽ സീനിയര്‍ സൂപ്രണ്ട് സ്ഥാനത്തേക്കാണ് മാറ്റം. റവന്യൂ വകുപ്പ് സ്ഥലം മാറ്റ ഉത്തരവിറക്കി. കോന്നി തഹസില്‍ദാറായി...

Popular this week