29.7 C
Kottayam
Saturday, June 13, 2026

മമ്മൂട്ടിയുടെ അയൽക്കാരനായി ആസിഫ് അലി.. പുതിയ വീടിന്റെ വിശേഷങ്ങൾ അറിയാം… | Asif Ali New Home

Must read

കൊച്ചി:മലയാള സിനിമയിലെ യുവനടന്മാരിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടന്മാരിൽ ഒരാളാണ് ആസിഫ് അലി. അഭിനയ മികവ് കൊണ്ടും, വ്യത്യസ്തത നിറഞ്ഞ കഥാപാത്രങ്ങൾക്കൊണ്ടും ആസിഫ് അലി എന്ന നടൻ മറ്റുള്ളവരിൽ നിന്നും ശ്രദ്ധേയനായി നിൽക്കുന്നു. ആസിഫ് അലിയുടെ കഥാപാത്രങ്ങളോടുള്ള ഇഷ്ടം പോലെ തന്നെ, അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തലെ വിശേഷങ്ങൾ പിന്തുടരാനും ആരാധകർക്ക് ഏറെ ഇഷ്ടമാണ്. അത്തരത്തിൽ അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തിൽ നിന്നുള്ള ഒരു സന്തോഷ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.

ആസിഫ് അലി പുതിയൊരു വീട് സ്വന്തമാക്കിയിരിക്കുകയാണ്. പനമ്പള്ളി നഗറിൽ സൂപ്പർസ്റ്റാർ മമ്മൂട്ടിയുടെ വീടിനടുത്താണ് ആസിഫ് അലി ഭവനം സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഭാര്യ സമക്കൊപ്പം, ഗാലക്സി ഹോംസിന്റെ ഓഫീസിൽ എത്തിയാണ് ആസിഫ് അലി പുതിയ ഫ്ലാറ്റിന്റെ താക്കോൽ ഏറ്റുവാങ്ങിയത്. തന്റെ മിനി കൂപ്പറിൽ എത്തിയ ആസിഫ് അലി, ഉടമകളുമായി ഹസ്തധാനം ചെയ്ത് ഓഫിസിലെത്തി, ഉടമകളിൽ ഒരാളിൽ നിന്ന് ഭാര്യ സമയുമൊത്ത് താക്കോൽ സ്വീകരിക്കുകയായിരുന്നു.

തുടർന്ന്, ഇരുവരും തങ്ങളുടെ പുതിയ ഫ്ലാറ്റ് സന്ദർശിച്ചാണ് മടങ്ങിയത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘കൂമൻ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് ഇപ്പോൾ ആസിഫ് അലി. സണ്ണി വെയ്നൊപ്പം പ്രധാന വേഷം കൈകാര്യം ചെയ്യുന്ന രാജീവ്‌ രവി ചിത്രം ‘കുറ്റവും ശിക്ഷയും’ ആണ് ആസിഫ് അലിയുടെ അടുത്തതായി പുറത്തിറങ്ങാനൊരുങ്ങുന്ന ചിത്രം.

മെയ്‌ 27-നാണ് ചിത്രം തിയ്യറ്ററുകളിൽ എത്തുക. നിവിൻ പോളിക്കൊപ്പം പ്രധാന വേഷത്തിലെത്തുന്ന അബ്രിഡ് ഷൈൻ ചിത്രം ‘മഹാവീര്യർ’, നിഖില വിമലിനൊപ്പം നായക വേഷം കൈകാര്യം ചെയ്യുന്ന ഹേമന്ത് കുമാർ ചിത്രം ‘കൊത്ത്’ തുടങ്ങിയ ചിത്രങ്ങൾ ആസിഫ് അലിയുടേതായി അണിയറയിൽ ഒരുങ്ങുകയാണ്.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കഴിഞ്ഞ മൂന്ന് ലോകകപ്പുകളും കൃത്യമായി പ്രവചിച്ച സാമ്പത്തിക ശാസ്ത്രജ്ഞൻ പറയുന്നു; 2026-ൽ ഈ രാജ്യം കപ്പടിക്കും!

ന്യൂഡൽഹി: ഭൂഗോളത്തിന്റെ നാനാഭാഗങ്ങളിലും ഇപ്പോൾ ഫിഫ ലോകകപ്പിന്റെ അലയൊലികൾ മാത്രമാണ് കേൾക്കാനുള്ളത്. ഇത്തവണത്തെ ഫുട്ബോൾ രാജാക്കന്മാർ ആരാകുമെന്ന ആകാംഷയിലാണ് ലോകമെമ്പാടുമുള്ള കായിക പ്രേമികൾ. മെസ്സിയുടെ അർജന്റീന ഇത്തവണയും കിരീടം നിലനിർത്തുമോ, അതോ ഫ്രാൻസ്,...

ധർമസ്ഥല വെളിപ്പെടുത്തൽ; വ്യാജ ആരോപണമുന്നയിക്കാൻ നടൻ പ്രകാശ്‌ രാജ് സമ്മർദം ചെലുത്തി, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായിപ്രതി ചിന്നയ്യ

ബെംഗളൂരു: ധർമസ്ഥല വെളിപ്പെടുത്തൽ കേസുമായി ബന്ധപ്പെട്ട് നടൻ പ്രകാശ് രാജിനും സാമൂഹികപ്രവർത്തകരായ മഹേഷ് ഷെട്ടി തിമ്മരോഡി, ഗിരീഷ് മട്ടന്നവർ തുടങ്ങിയവർക്കുമെതിരേ ആരോപണവുമായി പ്രതി ചിന്നയ്യ. വ്യാജ ആരോപണങ്ങൾ ഉന്നയിക്കാൻ പ്രകാശ് രാജ് അടക്കമുള്ളവർ നിർബന്ധിച്ചെന്നാണ്...

രണ്ടാം വിക്കറ്റ് വീണു! പ്രോസിക്യൂട്ടർ നിയമനത്തിൽ യുഡിഎഫ് സർക്കാരിന്റെ യൂടേൺ; സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകനെ രാജിവെപ്പിച്ചു

കോട്ടയം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനെ ഹൈക്കോടതിയിലെ സ്‌പെഷ്യൽ ഗവ.പ്രോസിക്യൂട്ടറായി നിയമിച്ചതിൽ യൂടേൺ അടിച്ച് സർക്കാർ. സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകൻ അഡ്വ. കെ.ബി.പ്രദീപിനെ രാജിവെപ്പിച്ചു. പ്രദീപിനോട് മുഖ്യമന്ത്രി വി.ഡി.സതീശൻ രാജി...

യുട്യൂബർ ‘തൊപ്പി’ക്കെതിരെ അതീവ ഗുരുതര ക്രിമിനൽ ആരോപണങ്ങൾ; പോക്സോ, മയക്കുമരുന്ന് കേസുകളിൽ സമഗ്ര അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്

മലപ്പുറം: വിവാദ യുട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാദിനും കൂട്ടാളികൾക്കുമെതിരെ ഉയർന്ന കടുത്ത ക്രിമിനൽ ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന പൊലീസ് മേധാവി (ഡിജിപി). പ്രമുഖ അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ...

പെരുമ്പാവൂരിൽ ‘ഓപ്പറേഷൻ തൂഫാൻ’: ഹെറോയിനുമായി അസം സ്വദേശിനി പിടിയിൽ; ലഹരി വിൽപന സോഷ്യൽ മീഡിയ വഴി

പെരുമ്പാവൂർ: അന്തർസംസ്ഥാന തൊഴിലാളികൾക്കിടയിലെ ലഹരി മാഫിയയെ വേരോടെ പിഴുതെറിയാൻ ലക്ഷ്യമിട്ട് കൊച്ചി റൂറൽ പൊലീസ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' (Operation Toofaan) പരിശോധനയിൽ വീണ്ടും വൻ വിജയം. പെരുമ്പാവൂരിൽ മാരക മയക്കുമരുന്നായ ഹെറോയിനുമായി...

Popular this week