കൊവിഡ് ബാധിച്ച് എ.എസ്.ഐ മരിച്ചു

ഇടുക്കി: കൊവിഡ് ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പോലീസ് ഓഫീസര്‍ മരിച്ചു. തൊടുപുഴ പോലീസ് സ്റ്റേഷനിലെ അഡീഷണല്‍ എസ്.ഐ. സി.കെ രാജുവാണ് ഇന്നലെ രാത്രിയില്‍ മരണമടഞ്ഞത്. കോളപ്രസ്വദേശിയാണ്. ഇപ്പോള്‍ വെങ്ങല്ലൂരിലാണ് താമസം.

മൂന്നാഴ്ചയായി ഇദ്ദേഹം കൊവിഡ് ബാധിതനായി ചികിത്സയിലായിട്ട്. പ്രമേഹ രോഗമുള്ളതിനാല്‍ തൊടുപുഴയില്‍ നിന്നും കോട്ടയത്തേയ്ക്ക് മാറ്റുകയായിരിന്നു. നില വഷളായതിനാല്‍ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. എന്നാല്‍ ഇന്നലെ രാത്രി 11.30 മണിയോടു കൂടി മരണത്തിന് കീഴടങ്ങി.

1990 ല്‍ സര്‍വ്വീസില്‍ പ്രവേശിച്ച രാജു അടുത്ത മെയ് 31-ന് വിരമിക്കാനിരിക്കുകയായിരുന്നു. പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ഇടുക്കി ജില്ലാ കമ്മിറ്റി അംഗം കൂടിയാണ്. ഭാര്യ മായ .മക്കള്‍: നവനീത്, മാളവിക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News