28.2 C
Kottayam
Friday, June 5, 2026

പള്ളിക്കത്തോട് പൊലീസ് സ്റ്റേഷനിൽ തമ്മിൽത്തല്ലിയ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്കും എ.എസ്.ഐയ്ക്കും സസ്‌പെൻഷൻ

Must read

കോട്ടയം: പള്ളിക്കത്തോട് പൊലീസ് സ്റ്റേഷനിൽ തമ്മിൽത്തല്ലിയ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്കും എ.എസ്.ഐയ്ക്കും സസ്‌പെൻഷൻ. രണ്ടു പേരെയും മറ്റു സ്റ്റേഷനുകളിലേയ്ക്കു സ്ഥലം മാറ്റിയതിനു പിന്നാലെ ഡിവൈ.എസ്.പി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇരുവരെയും സസ്‌പെന്റ് ചെയ്തുള്ള ഉത്തരവ് പുറത്തിറങ്ങിയത്. നിലവിൽ ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന എ.എസ്.ഐ സി.ജി സജികുമാർ, മുണ്ടക്കയം സ്റ്റേഷനിലേയ്ക്കു സ്ഥലം മാറ്റിയ വനിതാ പൊലീസ് ഓഫിസർ വിദ്യാരാജൻ എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി ഡി.ശില്പ സസ്‌പെന്റ് ചെയ്ത്.

എസ്ഐയും വനിതാ പൊലീസ് ഉദ്യോഗസ്ഥയും തമ്മിലുണ്ടായിരുന്ന സൗഹൃദം എസ്ഐയുടെ ഭാര്യ കണ്ടെത്തുകയും തുടർന്ന് എസ്ഐ ഉദ്യോഗസ്ഥയുടെ നമ്പർ ബ്ലോക്ക് ചെയ്യുകയും ചെയ്തതാണ് ഇരുവരും തമ്മിൽ സ്റ്റേഷനിൽ വച്ച് വാക്ക് തർക്കത്തിലും കയ്യേറ്റത്തിലും എത്തുന്നതിൽ കലാശിച്ചത്. തുടർന്ന്, ഇരുവരെയും സ്ഥലം മാറ്റുകയും ഒടുവിൽ സസ്‌പെന്റ് ചെയ്യുകയുമായിരുന്നു. കഴിഞ്ഞ ദിവസമാണ് പൊലീസിനാകെ നാണക്കേട് ഉണ്ടാക്കിയ സംഭവം അരങ്ങേറിയത്.

നേരത്തെ വനിതാ പൊലീസ് ഉദ്യോഗസ്ഥയും, എ.എസ്.ഐയും തമ്മിൽ സൗഹൃദത്തിലായിരുന്നു. ഇതിനിടയിൽ എസ് ഐയുടെ ഭാര്യ എത്തിയതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. നിരന്തരമായി എസ് ഐയുടെ ഫോണിലേക്ക് സുഹൃത്തിന്റെ സന്ദേശങ്ങൾ എത്തിയതിനെ ഭാര്യ ചോദ്യം ചെയ്തു. ഓഫീഷ്യൽ ആണെന്ന് പറഞ്ഞ് ഒഴിഞ്ഞെങ്കിലും ഭാര്യക്ക് മറുപടി മതിയായിരുന്നില്ല. ഫോൺ പരിശോധിച്ച് ഭാര്യ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ നേരിട്ട് വിളിച്ച് കേസിന് തീർപ്പുണ്ടാക്കി.

ഭാര്യ ഉദ്യോഗസ്ഥയെ വിളിച്ചതിന്റെ പിറ്റേന്ന് തന്നെ എ.എസ്.ഐ, തന്റെയും ഭാര്യയുടെയും ഫോണുകളിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ നമ്പർ ബ്ലോക്ക് ചെയ്തു. പിറ്റേന്ന് സ്റ്റേഷനിലെത്തിയ എ എസ് ഐയോട് വനിതാ പൊലീസ് ഉദ്യോഗസ്ഥ ഇത് ചോദിച്ചു. ചോദ്യത്തിന്റെ ശബ്ദം ഉയർന്നതോടെ സ്റ്റേഷനിലുള്ളവരെല്ലാം മറുപടിയും ചോദ്യവും കേട്ടു. ഒടുവിൽ വാക്ക് തർക്കം കയ്യാങ്കളിയിലേക്കും എത്തി. സംഭവം നാറ്റക്കേസായതോടെ പ്രാഥമിക അന്വേഷണം നടത്തിയ പൊലീസ്, സഭ്യകരമല്ലാത്ത പ്രവർത്തനം നടത്തിയതായി കണ്ട് രണ്ട് പേരെയും സ്ഥലം മാറ്റുകയായിരുന്നു. തുടർന്നു, ഡിവൈ.എസ്.പി നടത്തിയ അന്വേഷണത്തിന് ഒടുവിൽ ഇരുവരെയും സസ്‌പെന്റ് ചെയ്യുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

കോഴിക്കോട്ട് ആംബുലൻസ് മറിഞ്ഞ് അപകടം; രോഗി മരിച്ചു, രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്: രോഗിയുമായി സഞ്ചരിച്ച ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. വെള്ളിയാഴ്ച്ച പുലർച്ചെ കോഴിക്കോട് കോട്ടപ്പറമ്പിലാണ് സംഭവം. പെരിങ്ങളം സ്വദേശിനി ജാനകി (82 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ശ്വാസംമുട്ടലിനെ തുടർന്ന് ജാനകിയെ...

Popular this week