കോൺഗ്രസ് അധ്യക്ഷൻ ആകാൻ തയ്യാറെന്ന് അശോക് ഗെലോട്ട്,അധ്യക്ഷ പദവി ഏറ്റെടുക്കണമെന്ന് ഒരിക്കല്‍ കൂടി രാഹുലിനോട് ആവശ്യപ്പെടും

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ ആകാൻ തയ്യാറെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. പാര്‍ട്ടി അധ്യക്ഷനാവണമെന്ന് ആവശ്യപ്പെട്ടാല്‍ എതിര്‍ക്കില്ല. എന്നാല്‍ അധ്യക്ഷ പദവി ഏറ്റെടുക്കണമെന്ന് ഒരിക്കല്‍ കൂടി രാഹുലിനോട് ആവശ്യപ്പെടും. അധ്യക്ഷനായി രാഹുല്‍ ജോഡോ യാത്ര നയിച്ചാല്‍ ഫലം മറ്റൊന്നാകുമെന്നും അശോക് ഗെലോട്ട് പറഞ്ഞു. 
കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ​ഗെലോട്ട് വന്നാൽ രാജസ്ഥാനിൽ പകരം സംവിധാനം ഉണ്ടാകുമെന്ന് ഹൈക്കമാൻഡ് വൃത്തങ്ങൾ വ്യക്തമാക്കി. ഇക്കാര്യം സോണിയ ​ഗാന്ധി തന്നെ അശോക് ​ഗെലോട്ടിനെ അറിയിക്കും. 

താൻ അധ്യക്ഷ സ്ഥാനത്തേക്ക് എത്തണമെങ്കിൽ തന്‍റെ വിശ്വസ്തനെ തന്നെ മുഖ്യമന്ത്രി ആക്കണമെന്നതാണ് അശോക് ​ഗെലോട്ടിന്‍റെ ആവശ്യം. രാജസ്ഥാൻ മുഖ്യമന്ത്രിയായി സച്ചിൻ പൈലറ്റിനെ അം​ഗീകരിക്കുന്നില്ലെന്ന വ്യക്തമായ സന്ദേശമാണ് അശോക് ​ഗെലോട്ട് നൽകുന്നത്.

എന്നാൽ ​ഗെലോട്ട് അധ്യക്ഷനാകുകയും സച്ചിൻ പൈലറ്റിന് മുഖ്യമന്ത്രി സ്ഥാനം നിരസിക്കപ്പെടുന്ന സാഹചര്യവും ഉണ്ടായാൽ രാജസ്ഥാൻ കോൺ​ഗ്രസിൽ വീണ്ടും പ്രശ്നങ്ങൾ വഷളാകുമെന്നുറപ്പാണ്. സച്ചിൻ പൈലറ്റ് ഇപ്പോൾ രാഹുൽ ​ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്ക് ഒപ്പം കൊച്ചിയിൽ ഉണ്ട് . 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News