25.5 C
Kottayam
Friday, June 5, 2026

‘മെസിയല്ല ഗ്രൗണ്ടുകളാണ് വരേണ്ടത്’ പറഞ്ഞതില്‍ ഖേദമില്ല, ആവശ്യമെങ്കില്‍ വീണ്ടും പറയും’; നിലപാട് വ്യക്തമാക്കി ആഷിഖ് കുരുണിയന്‍

Must read

മലപ്പുറം: കേരളത്തിലേക്ക് അര്‍ജന്റീന കളിക്കാന്‍ വരുന്ന വിഷയത്തില്‍ നടത്തിയ പ്രതികരണം വിവാദമായതോടെ നിലപാട് വ്യക്തമാക്കി മലയാളി താരം ആഷിഖ് കുരുണിയന്‍. അര്‍ജന്റീനയെ പോലുള്ള വന്‍കിട രാജ്യങ്ങളെ കോടികള്‍ മുടക്കി കേരളത്തിലേക്ക് എത്തിക്കുന്നതിന് പകരം ഫുട്‌ബോളിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയാണ് വേണ്ടതെന്നായിരുന്നു താരത്തിന്റെ വിവാദ പ്രതികരണം. താന്‍ പറഞ്ഞതില്‍ ഒരു ഖേദവുമില്ലെന്നും ആവശ്യമെങ്കില്‍ വീണ്ടും പറയുമെന്നും താരം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ആഷിഖ് നിലപാട് അറിയിച്ചത്.

രണ്ട് ദിവസം മുന്‍പ് സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ അഭിപ്രായങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുന്നതിനാല്‍ അവ വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പറഞ്ഞത് ഹൃദയത്തില്‍ നിന്നുള്ളതാണ്. അതില്‍ ഞാന്‍ ഖേദിക്കുന്നില്ല. വേണമെങ്കില്‍ വീണ്ടും പറയും’, ആഷിഖ് പറയുന്നു. തന്റെ ചെറുപ്പകാലത്ത് അത്ര കഴിവുള്ള ഫുട്‌ബോള്‍ കളിക്കാരന്‍ ആയിരുന്നില്ലെന്ന് പറയാന്‍ ഒരു മടിയുമില്ല

തന്റെ സാഹചര്യങ്ങള്‍ അനുകൂലമായിരുന്നതുകൊണ്ടാണ് ഈ നിലയില്‍ എത്താനായത്. തന്നെക്കാള്‍ മികച്ച താരങ്ങള്‍ ഉണ്ടായിരുന്നു. സൗകര്യങ്ങളോ പരിശീലനമോ അവസരങ്ങളോ ലഭിക്കാത്തതുകൊണ്ട് അവര്‍ക്ക് പാതിവഴിയില്‍ സ്‌പോര്‍ട്‌സ് ഉപേക്ഷിക്കേണ്ടിവന്നു. നമ്മുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെട്ടിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നു.

മലപ്പുറത്തെ ഗ്രൗണ്ടുകളുടെ എണ്ണം പറഞ്ഞും പലരും പ്രതികരിച്ചിരുന്നു. ഈ ഗ്രൗണ്ടുകളില്‍ മിക്കതിലും പോയിട്ടുള്ളതിനാല്‍ മലപ്പുറത്ത് നിരവധി ഗ്രൗണ്ടുകളുണ്ടെന്ന് തനിക്ക് അറിയാം. പക്ഷേ, ഇതില്‍ എത്രയെണ്ണം വര്‍ഷം മുഴുവന്‍ പരിശീലനത്തിന് യോഗ്യമാണെന്ന് ആഷിഖ് ചോദിച്ചു. ഗ്രൗണ്ടുകള്‍ ഒരു ടൂര്‍ണമെന്റിന് സജ്ജമാക്കിയാലും അതിന് ശേഷം പരിപാലനം ഇല്ലാതെ പശുക്കള്‍ വരെ മേയുമെന്നുള്ളതാണ് സത്യം.

- Advertisement -

ഇപ്പോള്‍ അധികാരത്തിലുള്ളതോ മുമ്പ് അധികാരത്തിലുണ്ടായിരുന്നതോ ആയ സര്‍ക്കാരുകള്‍ക്കെതിരെ തനിക്ക് വ്യക്തിപരമായി ഒരു പ്രശ്‌നവുമില്ലെന്നും ആഷിഖ് വ്യക്തമാക്കി. ഇന്ത്യന്‍ ഫുട്‌ബോളിന്റെ ദീര്‍ഘകാല ഭാവിക്ക് ഗുണം ചെയ്യാത്ത കാര്യങ്ങള്‍ ചെയ്യാന്‍ ധാരാളം പണം ചെലവഴിക്കേണ്ടതില്ല എന്നാണ് അഭിപ്രായം. മെസ്സി ഇന്ത്യയില്‍ ഫുട്‌ബോള്‍ കളിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍, അതിനെക്കാള്‍ തന്റെ സംസ്ഥാനത്തെ കുട്ടികള്‍ ദേശീയ ടീമിനായി കളിക്കുന്നത് കാണാനാണ് ആഗ്രഹിക്കുന്നതെന്നും ആഷിഖ് പറഞ്ഞു.

- Advertisement -

കോടികള്‍ മുടക്കി അര്‍ജന്റീനയെ കേരളത്തിലേക്ക് കൊണ്ടുവന്ന് കളിപ്പിക്കുന്നതിന് പകരം കായികരംഗത്തിന്റെ അടിസ്ഥാന വികസനത്തിലാണ് ശ്രദ്ധിക്കേണ്ടതെന്നുമായിരുന്നു ആഷിഖിന്റെ അഭിപ്രായം. നിലവാരമുള്ള ഒരു പരിശീലന ഗ്രൗണ്ട് പോലും ഇവിടെയില്ലെന്നും ഫുട്ബോളിനെ വളര്‍ത്തുകയാണ് ലക്ഷ്യമെങ്കില്‍ അതിന് ആവശ്യമായ സൗകര്യങ്ങളാണ് ആദ്യം ചെയ്യേണ്ടതെന്ന് ആഷിഖ് പറഞ്ഞു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week