NationalNews

പിഎച്ച്ഡി യോ​ഗ്യതയുളളവർക്ക് അസിസ്റ്റന്റ് പ്രൊഫസറാകാം; മറ്റ് യോ​ഗ്യതകൾ വേണ്ടെന്ന് യുജിസി

ന്യൂഡൽഹി: കോളേജുകളിലും സർവകലാശാലകളിലും പിഎച്ച്ഡി യോ​ഗ്യതയുളളവർക്ക് അസിസ്റ്റന്റ് പ്രൊഫസറാകാമെന്ന് യുജിസി. മറ്റ് യോ​ഗ്യതകളായ നെറ്റ്, സെറ്റ്, സ്ലെറ്റ് എന്നിവ വേണമെന്നില്ലെന്നും യുജിസി വ്യക്തമാക്കി. കോളേജ് അധ്യാപക നിയമനത്തിനുളള അടിസ്ഥാന യോ​ഗ്യത നെറ്റ്, സെറ്റ്, സ്ലെറ്റ് എന്നിവയാക്കി മാനദണ്ഡങ്ങൾ ഭേദ​​ഗതി ചെയ്ത് കഴിഞ്ഞ ദിവസമിറങ്ങിയ യുജിസി വിജ്ഞാപനം ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുജിസിയുടെ വിശദീകരണം.

അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്കുളള നേരിട്ടുളള റിക്രൂട്ട്മെന്റിന്റെ ഏറ്റവും കുറഞ്ഞ യോ​ഗ്യത നെറ്റ്, സെറ്റ്, സ്ലെറ്റ് ആയിരിക്കുമെന്നും യുജിസി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക നിയമനത്തിനുളള അടിസ്ഥാന യോ​ഗ്യത പിഎച്ച്ഡിയാക്കി 2018 ൽ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കിയിരുന്നു. 2023 ജൂലൈ ഒന്നിന് ഇത് പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ വിജ്ഞാപനത്തിൽ അറിയിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker