ഓവല്‍: ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ ടോസ് നേടിയ ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ ബാറ്റിംഗിനയച്ചു. രണ്ടു മാറ്റങ്ങളുമായാണ് ഇംഗ്ലണ്ട് കളത്തിലിറങ്ങുന്നത്. ജെസണ്‍ റോയി, ക്രെയ്ഗ് ഓവര്ടണ് എന്നിവരെ തഴഞ്ഞ ഇംഗ്ലണ്ട് സാം കറന്, ക്രിസ് വോക്സ് എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തി. മിച്ചല്‍ സ്റ്റാര്‍ക്കിന് പകരെ പീറ്റര്‍ സിഡിലിനെ ഉള്‍പ്പെടുത്തിയാണ് ഓസീസ് അവസാന അങ്കത്തിനിറങ്ങുന്നത്.
ബാറ്റിംഗ് തുടങ്ങിയ ഇംഗ്ലണ്ട് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമാകാതെ 11 റണ്‍സ് എന്ന നിലയിലാണ്. റോറി ബേണ്‍സും ജോ ഡെന്‍ലിയുമാണ് ക്രീസില്‍. നാലാം ടെസ്റ്റിലെ വിജയത്തോടെ പരമ്പര 2-1 എന്ന നിലയില്‍ ഓസീസ് സ്വന്തമാക്കിയിരുന്നു. 2017-18 വര്‍ഷത്തെ ആഷസ് പരമ്പര 4-0ന് സ്വന്തമാക്കിയതിനാല്‍ അവസാന ടെസ്റ്റില്‍ തോറ്റാലും ഓസീസിന് കിരീടം നിലനിര്‍ത്താം. 18 വര്‍ഷത്തിന് ശേഷമാണ് ഇംഗ്ലീഷ് മണ്ണില്‍ ഓസീസ് ആഷസ് പരമ്പര നേടുന്നത്.