asani:അസാനി ഇന്ന് തീരം തൊടും, ആന്ധ്രാ,ഓഡീഷ തീരങ്ങൾ ജാഗ്രതയിൽ

ഹൈദരാബാദ്: അസാനി ചുഴലിക്കാറ്റ് ഇന്ന് വൈകിട്ടോടെ തീവ്രത കുറഞ്ഞ് ആന്ധ്രാപ്രദേശ് തീരത്ത് എത്തും.
കാറ്റിന്റെ തീവ്രത കുറഞ്ഞ് ന്യൂനമര്‍ദമായിട്ടാവും ആന്ധ്രാ തീരത്തേക്ക് എത്തുക എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

വിശാഖപട്ടണം തീരത്തിന് സമീപത്ത് നിന്നും ദിശ മാറി, ബംഗ്‌ളാദേശ് ലക്ഷ്യമാക്കിയാണ് കാറ്റിന്റെ ​ഗതി. ദക്ഷിണേന്ത്യയിലെ സംസ്ഥാനങ്ങളിലും ഒഡീഷയിലും ഇടിമിന്നലോടു കൂടിയ ശക്തമായ മഴയുണ്ടാകും. ആന്ധ്രാ, ഓഡീഷ തീരപ്രദേശങ്ങള്‍ ജാ​ഗ്രതയിലാണ്. ഒഡീഷയിലെ 4 തീരദേശ ജില്ലകളിലെ ആളുകളെ മാറ്റിപ്പാര്‍പ്പിക്കും.

കേരളത്തില്‍ നാല് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 13 വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് മധ്യ, തെക്കന്‍ കേരളത്തിലാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനത്ത് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News