അറസ്റ്റു ചെയ്യാനെത്തിയ പൊലീസിനെ കബളിപ്പിച്ച് ഓടടാ ഓട്ടം,യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡണ്ടിൻ്റെ ഓട്ടം വൈറൽ

ന്യൂഡല്‍ഹി: അറസ്റ്റു ചെയ്യാനെത്തിയ പൊലീസിനെ കബളിപ്പിച്ച്‌ യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ഓടെടാ ഓട്ടം.

ഡല്‍ഹിയില്‍ രാഹുല്‍ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിനെതിരായ പ്രതിഷേധത്തിനിടെയായിരുന്നു സംഭവം. യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസ് ആണ് പൊലീസിനെ വെട്ടിച്ച്‌ ഓടിയത്.

കാറില്‍ നിന്നും ശ്രീനിവാസിനെ വിളിച്ചിറക്കി കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു കുതറി ഓടിയത്. ശ്രീനിവാസിന്റെ ഓട്ടം സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിക്കഴിഞ്ഞു. നാഷണല്‍ ഹെറാള്‍ഡ് കേസിലാണ് ഇ ഡി രാഹുല്‍ഗാന്ധിയെ ചോദ്യം ചെയ്യുന്നത്.

പ്രതിഷേധമാര്‍ച്ച്‌ പൊലീസ് തടഞ്ഞതിനെ തുടര്‍ന്നുള്ള സംഘര്‍ഷത്തിനിടെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കുഴഞ്ഞു വീണു. ലോക്‌സഭ പ്രതിപക്ഷ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ അശോക് ഗെഹലോട്ട്, ഭൂപേഷ് ബാഗേല്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്ത്, കെ ശ്രീകണ്ഠന്‍ എംപി, ഡീന്‍ കുര്യാക്കോസ് എംപി തുടങ്ങിയവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News