നവരാത്രി ദിനത്തില്‍ ആര്യന്‍ ഖാന് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന: ആഘോഷങ്ങളും മധുരപലഹാരങ്ങളും ഉപേക്ഷിച്ച്‌ ഗൗരി ഖാന്‍

മുംബയ്:ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസില്‍ ജയിലില്‍ കഴിയുന്ന മകന്‍ ആര്യന്‍ ഖാന് വേണ്ടി നവരാത്രി ദിനത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകളും,നേര്‍ച്ചയുമായി അമ്മ ഗൗരി ഖാന്‍. ആര്യൻ ഖാന്റെ മോചനത്തിനായാണ് ഗൗരി ഖാന്‍ പൂജകളും, പ്രാര്‍ത്ഥനകളും അനുഷ്ഠിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

നവരാത്രി സമയത്ത് ഗൗരി നിരന്തരം പ്രാര്‍ത്ഥനയിലും പൂജയിലുമാണെന്നും നവരാത്രി ഉത്സവം ആരംഭിച്ചതുമുതല്‍ ആഘോഷങ്ങളും മധുരപലഹാരങ്ങളും ഉപേക്ഷിച്ച്‌ ഗൗരി പ്രാര്‍ത്ഥനയിലാണെന്നും ഖാന്‍ കുടുംബത്തിന്റെ അടുത്ത സുഹൃത്ത് വ്യക്തമാക്കി.

വ്യാഴാഴ്ച്ച ആര്യൻ ഖാന്റെ ജാമ്യാപേക്ഷ പരിഗണിക്കും മുമ്പ് ഷാരൂഖ് ഖാന്റെ മാനേജര്‍ പൂജ ദാദ്‌ലാനി ദുർഗാദേവിയുടെ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചു. ‘മാതാ റാണിക്ക് നന്ദി’ എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. നവരാത്രി ദിവസങ്ങളിൽ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ആര്യന് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെടുകയാണ് ഷാരൂഖും ഗൗരിയും. അതേസമയം, ലഹരിമരുന്ന് കേസില്‍ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയിൽ വാദം കേട്ട കോടതി ഹര്‍ജി വിധി പറയാന്‍ ഒക്ടോബര്‍ 20 ലേക്ക് മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News