News

ആര്യന്‍ ജയിലില്‍ തന്നെ; ജാമ്യഹര്‍ജിയില്‍ വാദംകേള്‍ക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി

മുംബൈ: ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ആര്യന്‍ ഖാന്‍െര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് ബോംബെ ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. ഹര്‍ജിയുടെ പകര്‍പ്പ് ലഭിച്ചില്ലെന്ന് എന്‍സിബിക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിംഗ് പറഞ്ഞതോടെയാണ് വാദം കേള്‍ക്കല്‍ മാറ്റിവച്ചത്.

വീഡിയോ കോണ്‍ഫറന്‍സ് വഴി അടിയന്തരമായി ഹര്‍ജി പരിഗണിക്കണമെന്നാണ് ആര്യന്റെ അഭിഭാഷകര്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം, മുംബൈ പ്രത്യേക എന്‍ഡിപിഎസ് കോടതി ആര്യന് ജാമ്യം നിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആര്യന്റെ അഭിഭാഷകര്‍ ഹൈക്കോടതില്‍ ഹര്‍ജി നല്‍കിയത്.

ഇതിനിടെ, മുംബൈ ആര്‍തര്‍ റോഡ് ജയിലില്‍ കഴിയുന്ന ആര്യന്‍ ഖാനെ കാണാന്‍ ഷാരൂഖ് ഖാന്‍ എത്തി. വ്യാഴാഴ്ച രാവിലെയാണ് ഷാരൂഖ് ജയിലിലെത്തിയത്. ഏതാനും മിനിറ്റുകള്‍ മാത്രമായിരുന്നു സന്ദര്‍ശനം. ഉടന്‍തന്നെ അദ്ദേഹം ഇവിടെനിന്നും മടങ്ങുകയും ചെയ്തു.

മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ഷാരൂഖ് തയാറായില്ല. ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടിക്കിടെ അറസ്റ്റിലായ ആര്യന്‍ കഴിഞ്ഞ മൂന്നാഴ്ചയായി മുംബൈ ആര്‍തര്‍ റോഡ് ജയില്‍ വിചാരണ തടവുകാരനായി കഴിയുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button